അക്രമിയുടെ ലക്ഷ്യം സിറിയയില്‍നിന്ന് ശ്രദ്ധ തിരിക്കല്‍ –പുടിന്‍
text_fields
മോസ്കോ: തുര്‍ക്കി, ഇറാന്‍ എന്നീ രാജ്യങ്ങളുമായി സിറിയന്‍ ആഭ്യന്തരയുദ്ധം അവസാനിപ്പിക്കാനുള്ള റഷ്യയുടെ ശ്രമങ്ങളെ തടയുകയാണ് അംബാസഡറെ വധിച്ചതിലൂടെ അക്രമി ലക്ഷ്യംവെച്ചതെന്ന് റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിന്‍ ആരോപിച്ചു.
റഷ്യയും തുര്‍ക്കിയും തമ്മിലുള്ള ഊഷ്മളമായ ബന്ധം തകര്‍ക്കാനായി അക്രമികള്‍ ആസൂത്രണം ചെയ്തതാണിത്. കൊല്ലപ്പെട്ട നയതന്ത്ര ഉദ്യോഗസ്ഥനെ തനിക്ക് നേരിട്ട് പരിചയമുണ്ട്. അന്വേഷണത്തില്‍ സഹായിക്കാനായി റഷ്യന്‍ ഉദ്യോഗസ്ഥര്‍ ഉടന്‍തന്നെ അങ്കാറയിലത്തെുമെന്ന് പ്രസിഡന്‍റ് തയ്യബ് ഉര്‍ദുഗാനെ അറിയിച്ചിട്ടുണ്ടെന്നും പുടിന്‍ പറഞ്ഞു.
ഭീകരതക്കെതിരായ യുദ്ധം ശക്തിപ്പെടുത്തുക എന്ന സന്ദേശമാണ് കൊലപാതകം നല്‍കുന്നത്. തുര്‍ക്കിയിലെ നയതന്ത്ര ഉദ്യോഗസ്ഥരുടെ സുരക്ഷ വര്‍ധിപ്പിക്കാനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ലോകമൊട്ടാകെയുള്ള റഷ്യന്‍ എംബസികളുടെയും സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. തുര്‍ക്കിയിലെ റഷ്യന്‍ ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ സംരക്ഷണം നല്‍കണമെന്ന് തുര്‍ക്കി സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പുടിന്‍ വെളിപ്പെടുത്തി. റഷ്യന്‍ പാര്‍ലമെന്‍റ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.