സിറിയൻ വിമതകേന്ദ്രത്തിൽ റഷ്യൻ ആക്രമണം; 44 മരണം
text_fieldsഡമസ്കസ്: സിറിയയിലെ വിമത ശക്തികേന്ദ്രത്തിൽ റഷ്യ നടത്തിയ വ്യോമാക്രമണത്തിൽ 11 സ്ത്രീകളും ആറ് കുട്ടികളുമടക്കം 44 പേർ കൊല്ലപ്പെട്ടു. 80ൽ അധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമായതിനാലും കൂടുതൽ േപർ തകർന്ന കെട്ടിടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കാൻ സാധ്യതയുള്ളതിനാലും മരണസംഖ്യ വർധിക്കാനിടയുണ്ടെന്ന് സന്നദ്ധപ്രവർത്തകർ അറിയിച്ചു.
ഇദ്ലിബ് പ്രവിശ്യയിലെ സർദാന നഗരത്തിൽ വ്യാഴാഴ്ച രാത്രിയാണ് ആക്രമണമുണ്ടായത്. വിമതമേഖലയിൽ ഇൗ വർഷം ഇത്രയും പേർ മരിച്ച ആക്രമണം ആദ്യമായാണ്. റഷ്യൻ യുദ്ധവിമാനങ്ങളാണ് ആക്രമണം നടത്തിയതെന്ന് മേഖലയിൽ പ്രവർത്തിക്കുന്ന അന്താരാഷ്ട്ര നിരീക്ഷണ ഗ്രൂപ് ഡയറകട്ർ റാമി അബ്ദുറഹ്മാൻ പറഞ്ഞു.
നഗരത്തിലെ പ്രധാന പള്ളിക്ക് സമീപം തിരക്കേറിയ മാർക്കറ്റിലാണ് ആക്രമണമുണ്ടായത്. നോമ്പ് തുറക്കുന്ന സമയമായതിനാൽ പള്ളിയിലും പരിസരത്തും നിറയെ ആളുകളുണ്ടായിരുന്നേപ്പാഴായിരുന്നു ആക്രമണം. നിരവധി കെട്ടിടങ്ങൾ തകർന്നു. ആദ്യം ആക്രമണം നടത്തി തിരിച്ചുപോയ യുദ്ധവിമാനങ്ങൾ വീണ്ടും തിരിച്ചെത്തി ആക്രമണം നടത്തുന്ന ‘ഡബിൾ ടാപ്’ രീതിയാണ് സർദാനയിൽ ഉപയോഗിച്ചതെന്ന് റാമി അബ്ദുറഹ്മാൻ വ്യക്തമാക്കി.
വിമത ശക്തികേന്ദ്രമായ ഇദ്ലിബ് പ്രവിശ്യയിൽ ഇത്തരം വ്യോമാക്രമണങ്ങൾ സമീപകാലത്ത് താരതമ്യേന കുറവായിരുന്നു. റഷ്യയും ഇറാനും തുർക്കിയും അംഗീകരിച്ച ആക്രമണ രഹിത മേഖലയാണ് ഇദ്ലിബ്. ബശ്ശാർ അൽഅസദ് സർക്കാർ ആക്രമണം ശക്തമാക്കിയതിനെ തുടർന്ന് രാജ്യത്തിെൻറ മറ്റു ഭാഗങ്ങളിൽനിന്ന് പിൻവാങ്ങിയ വിമതർ കേന്ദ്രീകരിച്ചിരിക്കുന്നത് രാജ്യത്തിെൻറ വടക്കു പടിഞ്ഞാറൻ മേഖലയായ ഇദ്ലിബിലും പരിസരങ്ങളിലുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.