റഷ്യൻ വിമാനം റഡാറിൽ നിന്നും കാണാതായി; സിറിയ വെടിവെച്ചിട്ടതാണെന്ന് സംശയം
text_fieldsമോസ്കോ: റഷ്യയുടെ സൈനിക വിമാനം സിറിയയുടെ മുകളിലെ റഡാറിൽ നിന്നും കാണാതായ സംഭവത്തിൽ ദുരൂഹതയേറുന്നു. ഇസ്രായേലും ഫ്രാൻസും സിറിയിൽ വ്യോമാക്രമണം നടത്തവേയായിരുന്നു വിമാനം റഡാറിൽ നിന്നും കാണാതായത്. 14 യാത്രക്കാരുമായി െഎ1-20-ടർബോ പ്രോപ് എന്ന വിമാനമാണ് കാണാതായത്.
റഷ്യൻ സമയം തിങ്കളാഴ്ച രാത്രി 11 മണിക്ക് കാണാതായ ഇൗ വിമാനം ഇസ്രയേലിെൻറ ആക്രമണം നേരിടുന്നതിനിടെ സിറിയ അബദ്ധത്തിൽ വെടിവെച്ച് വീഴ്ത്തിയതാണെന്ന് സൂചനയുണ്ട്. ഇൗ സമയം ഇസ്രയേലിെൻറ നാല് എഫ്-16 യുദ്ധ വിമാനങ്ങൾ സിറിയയിലെ ലതാകിയ മേഖലയിൽ വ്യോമാക്രമണം നടത്തുകയായിരുന്നു. റഷ്യയുടെ എയർ കൺട്രോൾ റഡാർ സിസ്റ്റം ഇൗ അവസരത്തിൽ തന്നെ അടുത്തുള്ള ഫ്രഞ്ച് യുദ്ധക്കപ്പലിൽ നിന്നും റോക്കറ്റ് ലോഞ്ച് ചെയ്തതായി കണ്ടെത്തിയിരുന്നു.
ഇതുമായി ബന്ധപ്പെട്ട് സിറിയയോ ഇസ്രയേലോ പ്രതികരിച്ചിട്ടില്ല. സംഭവത്തിൽ പങ്കില്ലെന്ന് പെൻറഗണും ഫ്രാൻസും വ്യക്തമാക്കിയിട്ടുണ്ട്.
വിമാനത്തിലുള്ളവരെ കുറിച്ച് വിവരങ്ങളൊന്നും തന്നെ ലഭ്യമായിട്ടില്ല. രക്ഷാപ്രവർത്തനം നടക്കുന്നുണ്ട്. സിറിയൻ തീരത്തിന് 35 കിലോമീറ്റർ അകലെയായിരുന്ന വിമാനം മെഡിറ്ററേനിയൻ കടലിൽ മുങ്ങിയിരിക്കാനുള്ള സാധ്യതയുള്ളതായി രക്ഷാപ്രവർത്തകർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.