റഷ്യൻ സൈനിക വിമാനം സിറിയയിൽ തകർന്ന് വീണ് 32 മരണം
text_fieldsമോസ്കോ: സിറിയയിൽ റഷ്യൻ വിമാനം ലാൻഡിങ്ങിനിടെ തകർന്നുവീണ് 32 പേർ മരിച്ചു. സിറിയയിലെ ഹിമീമീം വ്യോമതാവളത്തിലാണ് അപകടമുണ്ടായത്. വിമാനത്തിൽ 26 യാത്രക്കാരും ആറു ജീവനക്കാരുമാണുണ്ടായിരുന്നതെന്നും എല്ലാവരും കൊല്ലപ്പെട്ടതായും റഷ്യൻ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു.
സാേങ്കതിക തകരാറാണ് അപകടകാരണമെന്നാണ് പ്രാഥമിക വിലയിരുത്തലെന്നും മന്ത്രാലയം വക്താവ് പറഞ്ഞു. വിമാനത്തിനുനേരെ വെടിവെപ്പോ ആക്രമണമോ ഉണ്ടായിട്ടില്ല. അപകടകാരണം സംബന്ധിച്ച് വിശദമായ അന്വേഷണത്തിന് കമീഷനെ നിയമിച്ചിട്ടുണ്ട്. അപകടത്തിൽ മരിച്ചവരിൽ സൈനികരുണ്ടോ എന്ന് വ്യക്തമായിട്ടില്ല.
സിറിയയിൽ സർക്കാർ സേനയെ സഹായിക്കുന്ന റഷ്യയുടെ പ്രധാന സൈനിക താവളമാണ് ഹിമീമീം വ്യോമതാവളം. പ്രസിഡൻറ് ബശ്ശാർ അൽഅസദിെൻറ സേനയെ സഹായിക്കാൻ 2015 മുതലാണ് റഷ്യൻ സൈന്യം സിറിയയിലെത്തിയത്. പ്രധാനമായും വ്യോമാക്രമണങ്ങളാണ് റഷ്യ സിറിയയിൽ നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.