Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightറഷ്യൻ യുദ്ധ വിമാനം...

റഷ്യൻ യുദ്ധ വിമാനം സിറിയൻ വിമതർ വെടിവെച്ചിട്ടു

text_fields
bookmark_border
syria
cancel

ഡമാസ്​കസ്​: സിറിയ വിമതർ റഷ്യൻ യുദ്ധ വിമാനം ​വെടിവെച്ചിട്ടു. സിറിയയിലെ ഇഡലിബ്​ പ്രവിശ്യയിൽ ശനിയാഴ്​ചയാണ്​ സംഭവം. വിമാനം വെടിവെച്ചിട്ട കാര്യം റഷ്യൻ പ്രതിരോധമന്ത്രാലയം സ്ഥിരീകരിച്ചു. 

റഷ്യയുടെ സുഖോയ്​ 25 വിമാനമാണ്​ വിമതർ തകർത്തത്​​. വിമാനം താഴെ പതിക്കുന്നതിന്​ മുമ്പ്​ അടിന്തര സംവിധാനം ഉപയോഗിച്ച്​ പൈലറ്റ്​ രക്ഷപ്പെട്ടുവെങ്കിലും പിന്നീട്​ വിമതർ ഇദ്ദേഹത്തെ കൊലപ്പെടുത്തുകയായിരുന്നു. കൊല്ലപ്പെടുന്നതിന്​ മുമ്പ്​ വിമാനം അപകടത്തിൽപ്പെട്ട വിവരം പൈലറ്റ്​ അധികൃതരെ അറിയിച്ചു. 

 സംഭവത്തി​​െൻറ പശ്​ചാത്തലത്തിൽ വ്യോമക്രമണം ശക്​തമാക്കുമെന്ന്​ റഷ്യ അറിയിച്ചു. വാർത്ത എജൻസികൾ നൽകുന്ന വിവരങ്ങളനുസരിച്ച്​  റഷ്യ നടത്തിയ വ്യോമാക്രമണങ്ങളിൽ 30 വിമതർ കൊല്ലപ്പെട്ടുവെന്ന്​ റിപ്പോർട്ടുകളുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:russiasyriaworld newsmalayalam newsasia-PacificSukhoi fighter
News Summary - Russian Sukhoi fighter jet shot down in Syria's Idlib-World news
Next Story