200 ടൺ സ്വർണവുമായി മുങ്ങിയ റഷ്യൻ കപ്പൽ കണ്ടെത്തി
text_fieldsസോൾ: 113 വർഷം മുമ്പ് 200 ടൺ സ്വർണവുമായി മുങ്ങിയ റഷ്യൻ കപ്പൽ കണ്ടെത്തിയതായി ദക്ഷിണ കൊറിയൻ കമ്പനി. കപ്പലിെൻറ ചിത്രങ്ങളും സോളിൽ നിന്നുള്ള ഷിനിൽ ഗ്രൂപ് പുറത്തുവിട്ടിട്ടുണ്ട്. 13,200 കോടി ഡോളർ വരും ഇത്രയും സ്വർണത്തിെൻറ മതിപ്പുവില. ദക്ഷിണ കൊറിയയിലെ ഉല്യുംഗ്ദോ ദ്വീപിനു സമീപമാണ് കപ്പൽ കണ്ടെത്തിയത്. ജലോപരിതലത്തിൽനിന്ന് 1300 അടി താഴ്ചയിലായിരുന്നു കപ്പൽ.
ജപ്പാൻ-റഷ്യ യുദ്ധത്തിനിടെ 1905ൽ റഷ്യയുടെ രണ്ടാം പസഫിക് കപ്പൽ സേനക്കു വേണ്ട സ്വർണവുമായി യാത്രചെയ്യവെയാണ് ദിമിത്രി ഡോൺസ്കോയ് എന്ന കപ്പൽ മുങ്ങിപ്പോയത്. ജപ്പാെൻറ കൈയിലകപ്പെടാതിരിക്കാൻ റഷ്യക്കാർ തന്നെയാണ് കപ്പൽ മുക്കിയത് എന്നൊരു കഥയുമുണ്ടായിരുന്നു.
സ്വർണം അടക്കംചെയ്ത വലിയ ഇരുമ്പുപെട്ടികൾ കപ്പലിലുണ്ട്. ഇവ തുറക്കാൻ കഴിഞ്ഞിട്ടില്ല. കപ്പലിലെ സ്വർണം മുഴുവൻ കൈമാറണമെന്നാണ് റഷ്യ ആവശ്യെപ്പടുന്നത്. എന്നാൽ, 10 ശതമാനം റഷ്യക്കു നൽകാമെന്നും ബാക്കി ഇരുരാജ്യങ്ങൾക്കുമിടയിൽ റെയിൽപാത നിർമിക്കാൻ ഉപയോഗിക്കാമെന്നുമാണ് ദക്ഷിണ കൊറിയൻ കമ്പനി പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.