സൽമാൻ ജയിലിലായത് മുസ്ലിമായതിനാലാണെന്ന് പാക് വിദേശകാര്യ മന്ത്രി
text_fieldsന്യൂഡൽഹി: കൃഷ്ണ മൃഗത്തെ കൊലപ്പെടുത്തിയ കേസിൽ സൽമാൻ ഖാന് അഞ്ചുവർഷം തടവ്ശിക്ഷ വിധിച്ചതിനെതിരെ വിവാദ പ്രസ്താവനയുമായി പാകിസ്താൻ വിദേശകാര്യ മന്ത്രി ക്വാജാ ആസിഫ് അബ്ബാസ്. ഭരിക്കുന്ന പാർട്ടിയായ ബി.ജെ.പിയുടെ മതക്കാരനായിരുന്നെങ്കിൽ സൽമാൻ ഖാനോട് കോടതി ദയയോടെ പെരുമാറുമായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. മുസ്ലിമായതു കാണമാണ് സൽമാൻ ഖാൻ ജയിലിലായതെന്നും ക്വാജാ അബ്ബാസ് ഒരു ദേശീയ മാധ്യമത്തോട് പ്രതികരിച്ചു.
സൽമാൻ ഖാൻ ന്യൂനപക്ഷ മതക്കാരനായതിനാലാണ് അദ്ദേഹത്തിന് ജയിൽശിക്ഷ അനുഭവിക്കേണ്ടി വന്നത്. മറ്റേതെങ്കിലും മതക്കാരനായിരുന്നുവെങ്കിൽ സൽമാനെതിരെ ഇത്രയും കഠിനമായ നടപടി സ്വീകരിക്കുമായിരുന്നില്ല. 20 വർഷം മുമ്പ് നടന്ന കേസിൽ വന്ന വിധിയിലൂടെ മുസ്ലിംകളുടെയും ക്രിസ്ത്യാനികളുടെയും ദലിതരുടെയും ജീവിതം ഇന്ത്യയിൽ ദുഷ്കരമായിരിക്കുകയാണെന്നും ക്വാജാ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.