പാകിസ്താനിൽ സർദാരിക്കും ബിലാവലിനും യാത്രാവിലക്ക് തുടരും
text_fieldsഇസ്ലാമാബാദ്: മുൻ പ്രസിഡൻറ് ആസിഫലി സർദാരി, മകൻ ബിലാവൽ ഭുേട്ടാ, സിന്ധ് മുഖ്യമ ന്ത്രി മുറാദ് അലി ഷാ എന്നിവരുൾപ്പെടെയുള്ള പാകിസ്താൻ പീപ്പ്ൾസ് പാർട്ടി നേതാക്കളുടെ യാത ്രാവിലക്ക് തുടരാൻ പാക് വിദേശകാര്യമന്ത്രാലയം തീരുമാനിച്ചു. വ്യാഴാഴ്ച പ്രധാനമ ന്ത്രി ഇംറാൻ ഖാെൻറ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനമെന്ന് ഡോൺ പത്രം റിപ്പോർട്ട് ചെയ്തു.
ഡിസംബർ 27നാണ് സർദാരിയെയും സഹോദരി ഫരിയൽ തൽപൂരിനെയും രാജ്യംവിടുന്നതിന് വിലക്കുള്ളവരുടെ പട്ടികയിൽ പെടുത്തിയത്. ഇരുവരുടെയും വ്യാജബാങ്ക് അക്കൗണ്ടുകളെ കുറിച്ച് അന്വേഷിക്കാൻ സുപ്രീംകോടതി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതിനെ തുടർന്നായിരുന്നു അത്. സെപ്റ്റംബറിലാണ് അന്വേഷണത്തിന് സുപ്രീംകോടതി കമീഷനെ നിയമിച്ചത്.
എന്നാൽ, സർദാരിയടക്കം 172 പേർക്ക് യാത്രാവിലക്ക് ഏർപ്പെടുത്തിയ സർക്കാർ തീരുമാനം പുനഃപരിശോധിക്കണമെന്നു കഴിഞ്ഞ ഡിസംബറിൽ സുപ്രീംകോടതി ആവശ്യപ്പെട്ടു. തുടർന്ന് മന്ത്രിസഭ പട്ടിക പുനഃപരിശോധന കമ്മിറ്റിക്കു കൈമാറി. പി.പി.പി നേതാക്കളുൾപ്പെടെ 20 പേരെ പട്ടികയിൽ നിന്ന് നീക്കി മറ്റുള്ളവരുടെ വിലക്ക് തുടരാൻ കമ്മിറ്റി ശിപാർശ ചെയ്തു. പി.പി.പി ചെയർമാൻ ബിലാവലിെൻറയും സിന്ധ് മുഖ്യമന്ത്രി ഷായുടെയും പേര് പട്ടികയിൽനിന്ന് നീക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. കേസ് നാഷനൽ അക്കൗണ്ടബിലിറ്റി ബ്യൂറോക്ക് കൈമാറാനും നിർദേശിച്ചു. നിർദേശം തള്ളിയ ഇംറാനും സംഘവും വിലക്ക് തുടരാൻ തീരുമാനിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.