സിറിയയിൽ ‘സരിൻ’ പ്രയോഗം സ്ഥിരീകരിച്ചു
text_fieldsഡമസ്കസ്: സിറിയൻ നഗരമായ ഖാൻ ശൈഖൂനിൽ ഇൗ വർഷം ഏപ്രിലിൽ മാരകമായ രാസായുധം പ്രയോഗിച്ചതായി സ്ഥിരീകരിച്ചു. ഒാർഗനൈസേഷൻ ഒാഫ് പ്രൊഹിബിഷൻ ഒാഫ് കെമിക്കൽ വെപ്പൺസി(ഒ.പി.സി.ഡബ്ല്യു)െൻറ വസ്തുതാന്വേഷണത്തിലാണ് ഇക്കാര്യം തെളിഞ്ഞത്. മൂന്നുവർഷത്തിലേറെയായി ആഭ്യന്തരയുദ്ധം രൂക്ഷമായ ഇദ്ലിബ് പ്രവിശ്യയിലാണ് ഖാൻ ശൈഖൂൻ. സിറിയൻ വ്യോമതാവളം ഉപയോഗിച്ച് യു.എസ് നടത്തിയ മിസൈൽ ആക്രമണത്തിലാണ് സരിൻ പ്രയോഗിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
സാക്ഷികളുമായി സംസാരിച്ചും ഇരകളുടെ രക്തം, മൂത്രം അടക്കമുള്ള സാമ്പിളുകൾ പരിശോധിച്ചുമാണ് വസ്തുതാന്വേഷകസംഘം ഇക്കാര്യം സ്ഥിരീകരിച്ചത്. വലിയൊരു ജനവിഭാഗത്തെതന്നെ ഇത് ബാധിച്ചു. നിരവധി പേർ മരിച്ചു. സരിൻ അല്ലെങ്കിൽ സരിൻ കലർന്ന മറ്റേതോ രാസവിഷം പ്രയോഗിച്ചതായി ഇവിടെ തങ്ങൾ കണ്ടെത്തിയെന്ന് പറഞ്ഞാണ് ഒ.പി.സി.ഡബ്ല്യു റിപ്പോർട്ട് അവസാനിപ്പിക്കുന്നത്.
ഏപ്രിൽ നാലിന് അതിരാവിലെയായിരുന്നു ആക്രമണം. കുട്ടികൾ അടക്കം നൂറിലേറെപേർ മരിച്ചതായും 300 പേർക്ക് വിഷബാധയേറ്റതായുമാണ് നേരേത്ത പുറത്തുവന്നിരുന്നത്. ആക്രമണത്തിൽ ജീവൻ വെടിഞ്ഞ ഇരട്ടക്കുട്ടികളുടെ ചിത്രം ആ സമയത്ത് വാർത്തകളിൽ നിറഞ്ഞിരുന്നു. മിസൈൽ വന്നുപതിച്ച റോഡുകളിൽ കുഴികൾ തീർത്ത് രാസായുധപ്രയോഗത്തിെൻറ അവശേഷിപ്പുകൾ ഇപ്പോഴും അവിടെ ഉണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.