സൗദി-ഇറാഖ് അതിർത്തി 27 വർഷത്തിനുശേഷം തുറക്കുന്നു
text_fieldsറിയാദ്: ഇറാഖുമായി പങ്കിടുന്ന അറാർ അതിർത്തി തുറക്കാൻ സൗദി അറേബ്യ ആലോചിക്കുന്നു. 1990ൽ ഇറാഖിെൻറ കുവൈത്ത് അധിനിവേശത്തെ തുടർന്ന് അടച്ചിട്ട അതിർത്തി ചരക്കുഗതാഗതത്തിനാണ് തുറന്നുനൽകുകയെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാഖുമായി സംയുക്ത വ്യാപാര കമീഷൻ സ്ഥാപിക്കാൻ തിങ്കളാഴ്ച ചേർന്ന സൗദി കാബിനറ്റ് യോഗം തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അതിർത്തി തുറക്കാനുള്ള തീരുമാനവും.
നിലവിൽ ഹജ്ജ് വേളയിൽ മാത്രമാണ് അറാറിലൂടെ ഇറാഖികൾക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. അതിർത്തി തുറക്കുന്നത് ഇരുരാജ്യങ്ങൾക്കുമിടയിലെ ബന്ധം ദൃഢപ്പെടുത്തുമെന്ന് ഇറാഖിെൻറ ദക്ഷിണപടിഞ്ഞാറൻ പ്രവിശ്യയായ അൻബാറിലെ ഗവർണർ സുഹൈബ് അൽ റാവി പറഞ്ഞു.
ഇറാെൻറ അറബ് മേഖലയിൽ വ്യാപിക്കുന്ന സ്വാധീനം ചെറുക്കുന്നതിന് ഇറാഖിനെ ഒപ്പം കൂട്ടുന്നതിനാണ് സൗദി നീക്കമെന്ന് വിലയിരുത്തപ്പെടുന്നു. ഇറാഖിലെ ശിയ നേതാവും ദക്ഷിണമേഖലയിൽ വലിയ അനുയായിവൃന്ദവുമുള്ള മുഖ്തദ അൽസദ്ർ കഴിഞ്ഞദിവസം സൗദിയിലെത്തിയിരുന്നു. സൗദി അധികൃതരുമായി നടത്തിയ ചർച്ചയിൽ അറാർ അതിർത്തിയും വിഷയമായതായി അദ്ദേഹത്തിെൻറ ഒാഫിസ് അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.