സൗദി കിരീടാവകാശിക്ക് സ്വർണത്തോക്ക് സമ്മാനിച്ച് പാകിസ്താൻ
text_fieldsഇസ്ലാമാബാദ്: ഭീകരതക്കെതിരെ നടപടിയെടുക്കുന്നില്ലെന്ന് ലോകവ്യാപകമായി ആക്ഷ േപമുയരുന്ന സാഹചര്യത്തിൽ, പാകിസ്താൻ സൗദി കിരീടാവകാശിക്ക് സ്വർണത്തളികയിൽ സ്വ ർണത്തോക്ക് സമ്മാനിച്ചു. പാകിസ്താനുമായി 2000 കോടി ഡോളറിെൻറ നിക്ഷേപ പദ്ധതി ഒപ്പുവെച്ചതിന് പിന്നാലെയാണ് മുഹമ്മദ് ബിന്‍ സല്മാന് സ്വര്‍ണംപൂശിയ തോക്ക് പാകിസ്താന് സമ്മാനിച്ചത്.
തിങ്കളാഴ്ചയാണ് ജര്‍മന്‍ എന്‍ജിനിയര്‍മാര്‍ വികസിപ്പിച്ചെടുത്ത ഹെക്കലര്‍ ആന്‍ഡ് കോച്ച് എംപി 5 എന്ന സബ് മെഷീന് തോക്ക് രാജകുമാരെൻറ ഛായാചിത്രത്തിനൊപ്പം പാക് സെനറ്റ് ചെയര്മാന് സാഖിബ് സഞ്ച്റാനി നൽകിയത്.
സൗദി അറേബ്യയുടെ പ്രതിരോധമന്ത്രി കൂടിയാണ് രാജകുമാരൻ. അപൂർവ സമ്മാനിച്ചതിന് മുഹമ്മദ് പാക് പ്രധാനമന്ത്രി ഇംറാൻ ഖാന് നന്ദിയുമറിയിച്ചു.
മുഹമ്മദ് ബിൻ സൽമാെൻറ പ്രഥമ പാക് സന്ദർശനമായിരുന്നു. ഇസ്ലാമാബാദിലെത്തിയ മുഹമ്മദ് ബിൻ സൽമാന് വൻ വരവേൽപാണ് ലഭിച്ചത്. 21 ഗൺ സല്യൂട്ടും വ്യോമസേന വിമാനങ്ങളുടെ അകമ്പടിയും ഒരുക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.