രാഖൈനിൽ പൂട്ടിയ സ്കൂളുകൾ തുറന്നു
text_fieldsയാംഗോൻ: മ്യാന്മർ സൈന്യത്തിെൻറ വംശീയാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ അടച്ചിട്ടിരുന്ന രാഖൈനിലെ സ്കൂളുകൾ തുറന്നതായും എന്നാൽ, സ്ഥിതിഗതികൾ സാധാരണ നിലയിലേക്ക് മടങ്ങിയിട്ടില്ലെന്നും റിേപ്പാർട്ട്. ഇപ്പോഴും ജീവനുംകൊണ്ട് റോഹിങ്ക്യകൾ ഇവിടെനിന്ന് പലായനം ചെയ്യുകയാണ്.
അതിനിടെയാണ് അതിക്രമങ്ങൾ പൊട്ടിപ്പുറപ്പെട്ട മങ്ദോ, ബുത്തിദോങ് എന്നിവിടങ്ങളിലെ വിദ്യാലയങ്ങൾ തുറന്നതായി വിദ്യാഭ്യാസ ഉദ്യോഗസ്ഥർ അറിയിച്ചുവെന്ന് മ്യാന്മറിലെ േഗ്ലാബൽ ന്യൂ ലൈറ്റ് റിപ്പോർട്ട് ചെയ്തത്. ഇൗ ഗ്രാമങ്ങളിലെ സ്കൂളുകൾ സുരക്ഷിതമാണെന്നും എന്നാൽ, ബംഗാളി ഗ്രാമങ്ങളിലെ സ്കൂളുകൾ തുറക്കുന്നതിനെക്കുറിച്ച് തങ്ങൾക്ക് ആലോചിക്കേണ്ടതുണ്ടെന്നും രാഖൈനിലെ വിദ്യാഭ്യാസ അധികൃതർ പറഞ്ഞു.
ബുത്തിദോങ് മേഖലയിൽനിന്ന് പുറപ്പെട്ട അഭയാർഥി ബോട്ട് മുങ്ങി കഴിഞ്ഞ ആഴ്ച കുട്ടികൾ അടക്കം 60തോളം പേർ മരിച്ചിരുന്നു. വടക്കൻ രാഖൈൻ സൈന്യത്തിെൻറ നിയന്ത്രണത്തിലാണ്. മാധ്യമങ്ങൾക്കും സഹായ സംഘങ്ങൾക്കും ഇവിടേക്ക് പ്രവേശനമില്ല.
അതിനിടെ, കോക്സ് ബസാറിൽ എത്തിയ അഭയാർഥികളിൽ 15000ത്തോളം പേരെ മ്യാന്മറുമായി അതിർത്തി പങ്കിടുന്ന മലയോര ജില്ലയിലെ ക്യാമ്പുകളിൽ പുനരധിവസിപ്പിക്കാൻ ബംഗ്ലാദേശ് ഒരുങ്ങുന്നു. നേരത്തെ തദ്ദേശീയരായ മുസ്ലിംകളും ന്യൂനപക്ഷ ഗോത്ര വിഭാഗവുമായ ബുദ്ധിസ്റ്റുകളും തമ്മിൽ സംഘർഷം നിലനിന്നിരുന്ന മേഖലയാണിത്. എന്നാൽ, 1997ൽ വിമത ബുദ്ധിസ്റ്റുകൾ ബംഗ്ലാദേശ് സർക്കാറുമായി സമാധാന ഉടമ്പടിയിൽ ഒപ്പുവെച്ചേതാടെ ഇവിടെ പ്രശ്നങ്ങൾ അവസാനിച്ചിരുന്നു. എങ്കിലും ചെറിയ തോതിലുള്ള സംഘർഷങ്ങൾ നടക്കാറുണ്ട്. റോഹിങ്ക്യൻ മുസ്ലിംകളുടെ സാന്നിധ്യം ഇതിന് ആക്കം കൂട്ടുമോ എന്ന ആശങ്ക ബംഗ്ലാദേശ് സർക്കാറിനുണ്ട്. ജില്ലയിൽ സമാധാനം ഉറപ്പുവരുത്താനുള്ള നീക്കങ്ങൾക്കും തുടക്കമിടുന്നുണ്ടെന്നാണ് റിപ്പോർട്ട്. അഞ്ചു ലക്ഷത്തോളം റോഹിങ്ക്യകൾ രാജ്യത്ത് ഇതുവരെ എത്തിയിട്ടുണ്ടെന്നാണ് കണക്ക്. തിങ്ങിനിറഞ്ഞ ക്യാമ്പുകളിൽ ദുരിത ജീവിതമാണ് ഇവർ നയിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.