രണ്ടാംവരവിൽ ചരിത്രം രചിച്ച അതികായന്മാർ
text_fieldsക്വാലാലംപുർ: മലേഷ്യയിലെ 14ാമത് പൊതുതെരഞ്ഞെടുപ്പ് അക്ഷരാർഥത്തിൽ മഹാതീർ മുഹമ്മദിേൻറതാണ്. 1981 ജൂലൈ 16 മുതല്‍ 2003 ഒക്ടോബര്‍ 31 വരെയുള്ള സുദീര്‍ഘമായ രണ്ടു പതിറ്റാണ്ടിലധികം മലേഷ്യയുടെ പ്രധാനമന്ത്രി പദവി തുടര്‍ച്ചയായി അലങ്കരിച്ച അദ്ദേഹം ആധുനിക മലേഷ്യയുടെ പിതാവായാണ് അറിയപ്പെടുന്നത്. രാഷ്ട്രീയ എതിരാളികളെ ഞെട്ടിച്ച് ചരിത്രവിജയം നേടിയ അദ്ദേഹം ഇരിപ്പുറപ്പിച്ചത് തെരഞ്ഞെടുപ്പു രംഗത്ത് രണ്ടാംവരവിൽ അത്യുജ്ജല വിജയം നേടിയ വിൻസ്റ്റൻ ചർച്ചിലിനെ പോലുള്ള നേതാക്കളുടെ ഇടയിലാണ്.
ആറുപതിറ്റാണ്ടു രാഷ്ട്രീയ രംഗത്തു നിറഞ്ഞുനിന്ന ചർച്ചിലിന് 1915ലാണ് അടിപതറിയത്. ഗല്ലിപൊളി പിടിച്ചെടുക്കാനുള്ള യുദ്ധം വൻദുരന്തത്തിൽ കലാശിച്ചതിനെ തുടർന്ന് ചർച്ചിൽ രാജിവെക്കാൻ നിർബന്ധിതനായത്. ഒാേട്ടാമൻ ചക്രവർത്തികളുടെ മുന്നിൽ ബ്രിട്ടീഷ് സഖ്യകക്ഷികൾക്ക് അടിപതറുകയായിരുന്നു. മന്ത്രിസഭയിലേക്കുള്ള തിരിച്ചുവരവ് ദുഷ്കരമായിരുന്നു താനും. പിന്നീട് 1940ൽ നെവിൽ ചേംബർലെയ്ൻ രാജിവെച്ചതിനെത്തുടർന്ന് ചർച്ചിൽ വീണ്ടും ബ്രിട്ടെൻറ പ്രധാനമന്ത്രിയായി. അച്ചുതണ്ട് ശക്തികൾക്കെതിരെ ബ്രിട്ടീഷ് സൈന്യത്തെയും ജനതയെയും ചർച്ചിൽ നയിച്ചു. 1945ലെ പൊതുതിരഞ്ഞെടുപ്പിൽ തെൻറ പാർട്ടി കനത്ത പരാജയം ഏറ്റുവാങ്ങിയതിനെ തുടർന്ന് ചർച്ചിൽ പ്രതിപക്ഷത്തിരുന്നു.1951ൽ ചർച്ചിൽ വീണ്ടും പ്രധാനമന്ത്രിയായി. 1955ൽ ചർച്ചിൽ രാഷ്ട്രീയരംഗത്തുനിന്നും വിരമിച്ചു. ഏറെ ഉയർച്ചകൾക്കും വീഴ്ചകൾക്കും സാക്ഷ്യംവഹിച്ച അദ്ദേഹത്തിെൻറ രാഷ്ട്രീയ ജീവിതം മറ്റുള്ളവർക്ക് വലിയ പാഠങ്ങൾ പകർന്നുനൽകി.
2006ൽ 52ാം വയസ്സിൽ ഷിൻസോ ആബെ അധികാരേമറ്റത് ജപ്പാനിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായാണ്. മുൻ വിദേശകാര്യമന്ത്രിയുടെ മകനും മുൻ പ്രധാനമന്ത്രിയുടെ പേരക്കുട്ടിയുമായ അദ്ദേഹം പ്രധാനമന്ത്രിയാകുമെന്നത് സുനിശ്ചിതമായിരുന്നു. എന്നാൽ, അധികാരത്തിലേറി ഒരുവർഷത്തിനകം ആബെക്ക് പടിയിറങ്ങേണ്ടിവന്നു. ആരോഗ്യപരമായ കാരണങ്ങളും അഴിമതി വിവാദങ്ങളുമായിരുന്നു കാരണം. 2012ൽ ഏവരെയും ഞെട്ടിച്ചുെകാണ്ട് അദ്ദേഹം തിരിച്ചുവരവു നടത്തി. രാജ്യത്തെ സാമ്പത്തിക ഭദ്രമാക്കാമെന്ന് പ്രഖ്യാപിച്ചാണ് അദ്ദേഹം അധികാരേമറ്റത്. അദ്ദേഹത്തിെൻറ സാമ്പത്തിക പരിഷ്കാരങ്ങൾ ആബെണോമിക്സ് എന്നാണ് അറിയപ്പെട്ടത്. ‘ഒരിക്കലും നിരാശരാകരുത്’ എന്ന ചർച്ചിലിെൻറ ആത്മകഥയാണ് തെൻറ തിരിച്ചുവരവിന് കളമൊരുക്കിയതെന്ന് ആബെ സാക്ഷ്യപ്പെടുത്തി.
ശതകോടീശ്വരനും മാധ്യമ ഭീമനുമായ സിൽവിയ ബെർലുസ്കോനിയും ഇത്തരത്തിൽ ചരിത്രത്തിൽ ഇടംനേടിയ നേതാവാണ്. ലൈംഗിക-അഴിമതി വിവാദങ്ങളെ അതിജീവിച്ച് മൂന്നുതവണയാണ് അദ്ദേഹം ഇറ്റാലിയൻ പ്രധാനമന്ത്രിയായത്. 2001ൽ അധികാരത്തിലേറിയ ബെർലുസ്കോനിക്ക് 2006ൽ അടിപതറി. എന്നാൽ, രണ്ടു വർഷത്തിനുശേഷം വീണ്ടും തിരിച്ചെത്തി. നികുതി വെട്ടിച്ച കേസിൽ അദ്ദേഹത്തിനിപ്പോൾ മത്സരിക്കാൻ വിലക്കുണ്ടെങ്കിലും അധികാരമോഹം മാറ്റിവെച്ചിട്ടില്ല അദ്ദേഹം.
ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനെയും ഇവരുടെ കൂട്ടത്തിൽ ഉൾപ്പെടുത്താം. 1996ലാണ് ആദ്യമായി ഇസ്രായേലിലെ ഏറ്റവും പ്രായംകുറഞ്ഞ പ്രധാനമന്ത്രിയായി നെതന്യാഹു സ്ഥാനമേറ്റത്. മൂന്നുവർഷത്തിനുശേഷം അധികാരത്തിൽനിന്ന് പുറത്തായി. 2002ൽ മന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 2009ൽ നടന്ന തെരഞ്ഞെടുപ്പിൽ വീണ്ടും പ്രധാനമന്ത്രി പദത്തിലെത്തി. രാഷ്ട്രീയ കുതന്ത്രങ്ങളിലൂടെ പ്രശസ്തി നേടിയ അദ്ദേഹം അഴിമതി വിവാദങ്ങൾക്കിടയിലും അധികാരം നിലനിർത്താനുള്ള ശ്രമങ്ങൾ തുടരുകയാണിപ്പോഴും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.