കോടതിയിൽ ഹാജരാകാൻ സുരക്ഷ ഒരുക്കണമെന്ന് മുശർറഫ്
text_fieldsഇസ്ലാമാബാദ്: രാജ്യേദ്രാഹക്കുറ്റത്തിൽ വിചാരണക്കായി കോടതിയിൽ ഹാജരാകണമെങ്കിൽ പ്രസിഡൻറിെൻറ തലത്തിലുള്ള സുരക്ഷ നൽകണമെന്ന് പാക് മുൻ സൈനിക ഭരണാധികാരി ജന. പർവേസ് മുശർറഫ്.
ജീവന് ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലാണ് സുരക്ഷ ആവശ്യപ്പെടുന്നതെന്നും മുശർറഫ് വ്യക്തമാക്കി. 2007 നവംബറിൽ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനാണ് പാകിസ്താൻ മുസ്ലിം ലീഗ്-നവാസ് ഭരണകൂടം മുശർറഫിനെതിരെ ഹരജി നൽകിയത്.
74കാരനായ മുശർറഫ് ഇപ്പോൾ ദുൈബയിലാണുള്ളത്. അഭിഭാഷകൻ മുഖേനയാണ് മുശർഫ് കോടതിയെ ഇക്കാര്യം അറിയിച്ചത്. അതേസമയം, ഇക്കാര്യം തീരുമാനിക്കേണ്ടത് പാക് സർക്കാറാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി, വാദം കേൾക്കൽ 27ലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.