ഇറാഖിൽ യുദ്ധം അനാഥരാക്കിയ കുട്ടികൾ മാതാപിതാക്കളെ കാത്തിരിക്കുന്നു
text_fieldsബഗ്ദാദ്: ആദിൽ എന്ന 15കാരൻ ഒമ്പതു മാസമായി തെൻറ മാതാപിതാക്കളെ കണ്ടിട്ട്. വടക്കൻ ഇറാഖിലെ നഗരത്തിൽനിന്ന് െഎ.എസ് ഭീകരരുടെ തോക്കിൻമുനമ്പിൽനിന്ന് രക്ഷപ്പെട്ടതാണവൻ. യുദ്ധത്തോടെ അനാഥരായ മറ്റു കുട്ടികൾക്കൊപ്പമാണ് അവെൻറ താമസം.
െഎ.എസ് ആധിപത്യം തുടരുന്ന കിർകുകിലെ ഹാവിജ ഗ്രാമത്തെക്കുറിച്ചുള്ള ഒാർമകളിലാണവൻ. തെക്കുകിഴക്കൻ മൂസിലിലെ ദേബാഗ ഗ്രാമത്തിലെ അഭയാർഥി ക്യാമ്പിലാണ് അവനും സംഘവും. ഇൗ ക്യാമ്പിൽെവച്ചാണ് തെൻറ സഹോദരനെയും മറ്റുചില കുടുംബാംഗങ്ങളെയും അവൻ കണ്ടുമുട്ടിയത്. ഉടൻതന്നെ മാതാപിതാക്കളെ കണ്ടുമുട്ടാമെന്ന പ്രതീക്ഷയിലാണ് ആദിൽ. ആദിലിനെപോലെ നൂറുകണക്കിന് കുട്ടികളെയാണ് മൂസിൽ പോരാട്ടം അനാഥരാക്കിയത്. 18 വയസ്സിനു താഴെയുള്ള 1000 കുട്ടികൾ യുദ്ധാനന്തരം മാതാപിതാക്കളിൽനിന്ന് വേർപെട്ടുപോയെന്നാണ് യു.എന്നിെൻറ കുട്ടികളുടെ ഏജൻസിയായ യുനിസെഫ് പുറത്തുവിട്ട റിപ്പോർട്ട്.
കുട്ടികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സന്നദ്ധസംഘമാണ് ഇപ്പോൾ ആദിലുൾപ്പെടെയുള്ള 17 കുട്ടികളുടെ സംരക്ഷകർ. ഇവർക്ക് വിദ്യാഭ്യാസം നൽകുന്നതിനും സംഘടന ശ്രദ്ധിക്കുന്നുണ്ട്. മാതാപിതാക്കളെ കണ്ടെത്താൻ കഴിയാത്തപക്ഷം ഇവരെ സർക്കാറിെൻറ സംരക്ഷണത്തിലാക്കാനാണ് യുനിസെഫിെൻറ തീരുമാനം.
യുദ്ധത്തിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട ഏഴു വയസ്സുകാരനും ഇവരുടെ കൂട്ടത്തിലുണ്ട്. അവെൻറ ഇടതുകൈ ബോംബാക്രമണത്തിൽ തകർന്നു. മറ്റുള്ളവരോട് സംസാരിക്കാൻ േപാലും താൽപര്യം കാണിക്കാതെ ഒരു മൂലയിൽ തനിച്ചിരിപ്പാണവൻ. യുനിസെഫ് സംഘം കാൽപന്ത് സമ്മാനിച്ചപ്പോൾ അവനത് തൊടാൻപോലും തയാറായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.