യു.എസിെൻറയും ഫിലിപ്പിെൻറയും കപ്പലുകൾ കൂട്ടിയിടിച്ചു; ഏഴുപേരെ കാണാതായി
text_fieldsേടാേക്യാ: യു.എസ് നാവികക്കപ്പലായ യു.എസ്.എസ് ഫിറ്റ്സ്ജെറാള്‍ഡ് ഫിലിപ്പീൻസ് ചരക്കു കപ്പൽ എ.സി.എക്സ്. ക്രിസ്റ്റലുമായി കൂട്ടിയിടിച്ച് ഏഴ് നാവികരെ കാണാതായി. യു.എസ് നാവികരെയാണ് കാണാതായത്. ജാപ്പനീസ് തുറമുഖ നഗരമായ യൊകോസുകയിൽനിന്ന് 56 നോട്ടിക്കൽ മൈൽ (104 കി.മി) അകലെ പസഫിക് സമുദ്രത്തിലാണ് അപകടം നടന്നത്.
പ്രാദേശിക സമയം പുലർച്ചെ 2.20 നാണ് അപകടം. കാണാതായവർക്കായി യു.എസ്-ജാപ്പനീസ് സുരക്ഷ ഉദ്യോഗസ്ഥർ തിരച്ചിൽ തുടരുകയാണ്. അപകടത്തിൽപെട്ടവരുടെ പേരു വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഫിറ്റ്സ് ജെറാള്‍ഡ് ഉൾപ്പെടെ 80 അന്തർവാഹിനികളുടെയും ചെറുകപ്പലുകളുടെയും സേങ്കതമാണ് യൊകോസുക തുറമുഖം. അപകടത്തെ തുടർന്ന് ഫിറ്റ്സ് െജറാൾഡിൽ വെള്ളം കയറി. കപ്പല്‍ മുങ്ങുന്നത് തടയാന്‍ വെള്ളം പമ്പ് ചെയ്ത് പുറത്തുകളയുന്ന പ്രവൃത്തിയും പുരോഗമിക്കുന്നു. അപകടത്തില്‍ പരിക്കേറ്റ യു.എസ് നാവികരെ ജപ്പാന് കോസ്റ്റ് ഗാര്‍ഡിെൻറ സഹായത്തോടെ ആശുപത്രിയിലേക്ക് മാറ്റി. 330 പേരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ളതാണ് യു.എസ്.എസ്. ഫിറ്റ്സ്ജെറാള്‍ഡ്. എ.സി.എക്സ്. ക്രിസ്റ്റലിലെ ഫിലിപ്പീൻസുകാരായ 20 ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.
അപകടകാരണം പരിശോധിച്ചുവരുകയാണ്. അപകട കാരണമറിയാൻ ജീവനക്കാരെ ചോദ്യംചെയ്തു. ഫിറ്റ്സ്ജെറാൾഡിനെ അപേക്ഷിച്ച് മൂന്നുമടങ്ങ് വലുപ്പമുള്ളതാണ് ചരക്കുകപ്പൽ. 30,000 ടൺ വരുന്ന ചരക്ക് വഹിക്കാൻ കഴിയും ഇൗ കപ്പലിന്. ടോക്യോവിലെ നാഗോയ തുറമുഖത്തു നിന്ന് 1080 കണ്ടെയ്നറുകളുമായി വരുകയായിരുന്നു കപ്പൽ. അപകടസമയത്ത് 200 ലേറെ നാവികർ കപ്പലിൽ ഉറങ്ങിക്കിടക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.