ഇന്ത്യയിൽ നിന്നുള്ള ആക്രമണങ്ങൾക്ക് തിരിച്ചടി നൽകും -പാക് വിദേശകാര്യമന്ത്രി
text_fieldsഇസ്ലാമാബാദ്: ഇന്ത്യയിൽ നിന്നുണ്ടാകുന്ന ഏത് ആക്രമണത്തിനും തക്കതായ തിരിച്ചടി നൽകുമെന്ന് പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേശി. ഏതു തരത്തിലുള്ള ആക്രമണത്തോടും പ്രതികരിക്കാൻ രാജ്യത്തെ ജനങ്ങളും സായുധസേനയും സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി.
പാകിസ്താനെ പ്രകോപിപ്പിക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ഞങ്ങൾ ക്ഷമിച്ചിരിക്കുകയാണ്. സംയമനം തുടരാൻ തന്നെയാണ് തീരുമാനം. എന്നാൽ ഇത് ഞങ്ങളുടെ ബലഹീനതയായി കാണരുതെന്നും ഷാ മഹ്മൂദ് ഖുറേശി മുന്നറിയിപ്പു നൽകി.
ബുധനാഴ്ച ഇന്ത്യൻ ഡ്രോൺ വെടിവെച്ചു വീഴ്ത്തിയതായി പാകിസ്താൻ അവകാശപ്പെട്ടിരുന്നു. ഇത് ആക്രമണത്തിെൻറ സൂചനയാണെന്നും കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താതെ ഖുറേശി സൂചിപ്പിച്ചു.
ഖുറേശിയുടെ പ്രസ്താവനയോട് ഇന്ത്യ പ്രതികരിച്ചിട്ടില്ല. കശ്മീരിലെ സാഹചര്യങ്ങളെയും നേപ്പാളുമായുള്ള ഇന്ത്യയുടെ അതിർത്തി പ്രശ്നത്തെയും കുറിച്ച് ഖുറേശിയും പാക് പ്രധാനമന്ത്രി ഇംറാൻ ഖാനും ഇന്ത്യക്കെതിരെ വിമർശനമുന്നയിച്ചിരുന്നു. എന്നാൽ രാജ്യത്തിെൻറ ആഭ്യന്തര കാര്യങ്ങളിൽ പാകിസ്താൻ ഇടപെടേണ്ടെന്നും സ്വന്തം മണ്ണിലെ ഭീകരവാദം തുടച്ചുമാറ്റാൻ പ്രവർത്തിക്കണമെന്നുമായിരുന്നു ഇന്ത്യയുടെ മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.