ശരീഫിന്റെ തടവറയിലെ എയർകണ്ടീഷണർ നീക്കരുതെന്ന്
text_fieldsലാഹോർ: മുൻ പ്രധാനമന്ത്രി നവാസ് ശരീഫിെൻറ തടവറയിലെ എയർകണ്ടീഷണർ (എ.സി) നീക്കാനു ള്ള തീരുമാനം സർക്കാർ ഉപേക്ഷിക്കണമെന്ന് പാകിസ്താൻ മുസ്ലിം ലീഗ്-നവാസ് നേതാവ് ശ ഹബാസ് ശരീഫ് ആവശ്യപ്പെട്ടു. ജയിൽമുറിയിൽ എ.സി വെക്കണമെന്നത് ഡോക്ടർമാർ ശിപാർശ ചെയ്തതാണ്.
എയർകണ്ടീഷണർ എടുത്തുകളഞ്ഞാൽ ശരീഫിെൻറ ആരോഗ്യത്തെ അത് ഗുരുതരമായി ബാധിക്കുമെന്നും ശഹബാസ് ചൂണ്ടിക്കാട്ടി. പാനമ പേപ്പേഴ്സ് പുറത്തുവിട്ട അഴിമതിക്കേസിൽ ഡിസംബർ മുതൽ ജയിൽശിക്ഷ അനുഭവിക്കുകയാണ് ശരീഫ്. ഇക്കാര്യം ഉന്നയിച്ച് ജയിൽ ഐ.ജിക്ക് കത്തയച്ചിട്ടുണ്ടെന്നും ശഹബാസ് പറഞ്ഞു.
യു.എസ് സന്ദർശനത്തിനിടെ പാകിസ്താനികളുമായി നടത്തിയ സംഭാഷണത്തിനിടെയാണ് ശരീഫിെൻറ ജയിൽമുറിയിൽനിന്ന് എ.സിയും ടെലിവിഷനും നീക്കുമെന്ന് പ്രധാനമന്ത്രി ഇംറാൻ ഖാൻ സൂചിപ്പിച്ചത്. ശരീഫിെൻറ മകൾ മർയം പ്രശ്നമുണ്ടാക്കുമായിരിക്കും. എന്നാൽ, പാകിസ്താനിൽനിന്ന് അപഹരിച്ച പണം തിരിച്ചുതരൂ എന്നാണ് അവരോട് പറയാനുള്ളതെന്നായിരുന്നു ഇംറാെൻറ മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.