ഇറാനിെല ഷായുടെ കൊട്ടാരം ഇനി മ്യൂസിയം
text_fieldsതെഹ്റാൻ: 1979ലെ ഇസ്ലാമിക വിപ്ലവത്തെ തുടർന്ന് രാജ്യം വിടുന്നതിനുമുമ്പ് ഷാ മുഹമ്മദ് രിസാ പഹ്ലവി ജീവിതം ചെലവിട്ട കൊട്ടാരത്തെ മ്യൂസിയം ആക്കി മാറ്റി ഇറാൻ ഭരണകൂടം. നാൽപതു വർ ഷം മുമ്പ് ഇറാെൻറ പരമാധികാരി ആഡംബരപൂർവം ജീവിതം നയിച്ച കൊട്ടാരം പൊതുജനങ്ങൾ ക്കായി തുറന്നു.
ഏതൊരു ഇറാൻ പൗരനും ഒരിക്കലെങ്കിലും സന്ദർശിക്കാൻ കൊതിക്കുംവിധ ത്തിലാണ്അതിെൻറ രൂപമാറ്റം. അൽബോർസ് പർവതനിരകൾക്കു സമീപത്ത് 27 ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന നിയാവരൻ കൊട്ടാരത്തിൽ പ്രവേശിക്കാൻ ഒരു ഡോളറിനടുത്ത് മതിയാവും.
1800കളിൽ ക്വജർ രാജവംശവുമായി ബന്ധപ്പെട്ടതാണ് കൊട്ടാരത്തിെൻറ ചരിത്രം. പർവതമേഖലയിൽ വേനൽകാലത്ത് താമസിക്കാൻ പണി കഴിപ്പിച്ചതായിരുന്നു കൊട്ടാരം.
ഇറാൻ വിപ്ലവത്തിെൻറ 40ാം വാർഷികമാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.