ശരീഫ് സഹോദരങ്ങൾ രണ്ടുതവണ വധിക്കാൻ ശ്രമിച്ചു –സർദാരി
text_fieldsലാഹോർ: മുൻ പ്രധാനമന്ത്രി നവാസ് ശരീഫും ഇളയ സഹോദരനും പഞ്ചാബ് മുഖ്യമന്ത്രിയുമായ ശഹബാസ് ശരീഫും തന്നെ രണ്ടുതവണ വധിക്കാൻ ശ്രമിച്ചതായി മുൻ പാക് പ്രസിഡൻറും പാകിസ്താൻ പീപ്ൾസ് പാർട്ടി നേതാവുമായ ആസിഫലി സർദാരി.
90കളിൽ അഴിമതിക്കേസുമായി ബന്ധപ്പെട്ട് എട്ടുവർഷം ജയിൽശിക്ഷ അനുഭവിച്ച സമയത്തായിരുന്നു സംഭവമെന്ന് സർദാരി പറഞ്ഞു. കേസിൽ വാദം കേൾക്കാൻ കോടതിയിലെത്തുന്ന സമയത്ത് വധിക്കാനായിരുന്നു ശരീഫ് സഹോദരങ്ങൾ പദ്ധതിയിട്ടിരുന്നതത്രെ. ലാഹോറിൽ പാർട്ടി പ്രവർത്തകരോട് സംസാരിക്കവെയാണ് സർദാരി ഇക്കാര്യം വെളിപ്പെടുത്തിയത്.
‘എന്നോടും ഭാര്യ ബേനസീർ ഭൂേട്ടായോടും അവർ ചെയ്ത കാര്യങ്ങൾ മറക്കാൻ കഴിയില്ല. എന്നാൽ, ഞങ്ങളവർക്ക് മാപ്പുകൊടുത്തതാണ്. മെമ്മോഗേറ്റ് വിവാദവുമായി ബന്ധപ്പെട്ട് എെന്ന രാജ്യേദ്രാഹിയായി മുദ്രകുത്താൻ ശരീഫ് കോടതിയെ സമീപിച്ചു. അവർ പ്രശ്നത്തിലകപ്പെട്ട സന്ദർഭങ്ങളിൽ നിങ്ങളുമായി സഹകരിക്കാൻ തയാറാകും. എന്നാൽ, അധികാരത്തിലിരിക്കുേമ്പാൾ നിങ്ങൾക്കെതിരെ തിരിയുകയും ചെയ്യും’ -സർദാരി തുടർന്നു.
2018ൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ പാകിസ്താൻ മുസ്ലിംലീഗ് പാർട്ടിയുമായി സഖ്യം വേണ്ടെന്ന് സർദാരി അണികളെ ചട്ടംകെട്ടിയിരുന്നു. ഇൗ സാഹചര്യത്തിൽ സർദാരി സൈനികഭരണകൂടവുമായി ബന്ധം മെച്ചപ്പെടുത്താൻ ശ്രമിക്കുന്നുവെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. രാജ്യത്ത് സൈനിക അട്ടിമറി നടക്കാന്‍ സാധ്യതയുണ്ടെന്നും അത്തരം സാഹചര്യമുണ്ടായാല്‍ സര്‍ക്കാറിനെ സഹായിക്കണമെന്നും അഭ്യർഥിച്ച് പ്രസിഡൻറായിരുന്ന ആസിഫലി സര്‍ദാരി വൈറ്റ്ഹൗസിന് കത്തയച്ചതും തുടര്‍ന്ന് ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചതുമാണ് മെമ്മോഗേറ്റ് സംഭവം.
സംഭവത്തില്‍ പാക് പ്രസിഡൻറ് ആസിഫ് അലി സര്‍ദാരിക്ക് നേരിട്ട് പങ്കില്ലെന്ന് ഇതുസംബന്ധിച്ച അന്വേഷണ കമീഷന് കണ്ടെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.