പാക് രാഷ്ട്രീയ പാരമ്പര്യം തെറ്റിക്കാതെ ശരീഫ്
text_fieldsഇസ്ലാമാബാദ്: അധികാരം പൂര്‍ത്തിയാക്കിയാല്‍ ഭരണാധികാരികള്‍ ജയിലാകുകയോ ശിക്ഷ ഭയന്ന് ഒളിച്ചോടുകയോ ചെയ്യുന്ന രാഷ്ട്രീയ പാരമ്പര്യമാണ് പാകിസ്താന്. അഴിമതിക്കേസിൽ അറസ്റ്റിലായ മുൻപ്രധാനമന്ത്രി നവാസ് ശരീഫും ആ പതിവ് തെറ്റിച്ചില്ല. മുൻ ഭരണാധികാരിയായിരുന്ന സുൽഫിക്കർ അലി ഭൂേട്ടായുടെ കാലംമുതൽ അതാണ് പതിവ്. മുന്‍ സൈനിക ഭരണാധികാരി ജനറല്‍ പര്‍വേസ് മുശര്‍റഫ് ഇപ്പോഴും ദുബൈയില്‍ കഴിയുകയാണ്.
പാകിസ്താനില്‍ സര്‍ക്കാറുകള്‍ അഞ്ചുവര്‍ഷ ഭരണകാലാവധി പൂര്‍ത്തിയാക്കുന്നതുതന്നെ അപൂര്‍വമാണ്. 2008ല്‍ അധികാരത്തിലേറിയ പാകിസ്താന് പീപ്പ്ള്‍സ് പാര്‍ട്ടി(പി.പി.പി) സര്‍ക്കാര്‍ ആണ് ആദ്യമായി അഞ്ചുവര്‍ഷം തികച്ച് ചരിത്രംകുറിച്ചത്. 2013ല്‍ ഭരണമേറ്റെടുത്ത പാകിസ്താന് മുസ്ലിംലീഗ് നവാസ്(പി.എം.എല്‍.എന്‍) സര്‍ക്കാരും കാലാവധി പൂര്‍ത്തിയാക്കി.
അഴിമതിക്കേസില്‍ സുപ്രീംകോടതി അയോഗ്യനാക്കിയതിനെ തുടര്‍ന്ന് ശരീഫിന് കഴിഞ്ഞ ജൂലൈയില്‍ പ്രധാനമന്ത്രി പദം രാജിവെക്കേണ്ടിവന്നു. പാക് ചരിത്രത്തില്‍ മൂന്നുതവണ പ്രധാനമന്ത്രിയായ ഏക വ്യക്തിയാണ് നവാസ് ശരീഫ്. അഴിമതിക്കേസും ജയില്‍വാസവും പുത്തരിയുമല്ല. 1999ല്‍ ശരീഫിനെ അട്ടിമറിച്ച് അധികാരത്തിലെത്തിയപ്പോൾ മുശര്‍റഫ് അഴിമതിക്കേസ് അന്വേഷണം തുടങ്ങി.കോടതി ശിക്ഷിച്ചെങ്കിലും സൗദി അറേബ്യയിലേക്ക് നാടുവിട്ട ശരീഫ് 2008ലെ തെരഞ്ഞെടുപ്പു കാലത്താണ് തിരിെച്ചത്തിയത്.
മുൻ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയെയും 2002ല്‍ അഴിമതിക്കേസില്‍ ശിക്ഷിച്ചിരുന്നു. അവര്‍ വിദേശത്തായിരുന്നതിനാല്‍ ശിക്ഷ നടപ്പാക്കാനായില്ല. പാകിസ്താന് പീപ്പ്ള്‍സ് പാര്‍ട്ടി (പി.പി.പി) വിമത നേതാവായിരുന്ന അഹ്മദ് റാസ കസൂരിയുടെ പിതാവിനെ വധിക്കാന്‍ ഉത്തരവിട്ട സംഭവത്തിലും കസൂരിക്കെതിരെ വധശ്രമം ആസൂത്രണം ചെയ്തതിനും സുൽഫിക്കർ അലിക്ക് വധശിക്ഷ വിധിച്ചു. 1979 ഏപ്രിലില്‍ ശിക്ഷ നടപ്പാക്കുകയും ചെയ്തു.
ബേനസീര്‍ വധക്കേസിലും രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച കേസിലും വിചാരണ നേരിടുകയാണ് മുശര്‍റഫ്. ശിക്ഷ ഭയന്ന് ആദ്യം ലണ്ടനിലാണ് അദ്ദേഹം അഭയംതേടിയത്. പിന്നീട് നാട്ടില്‍ തിരിെച്ചത്തിയപ്പോള് വീട്ടുതടങ്കലിലായി. അതുകഴിഞ്ഞ് ചികിത്സക്കെന്ന വ്യാേജന രാജ്യംവിട്ട അദ്ദേഹം ദുൈബയിലാണ്. തെരഞ്ഞെടുപ്പിനുമുമ്പ് പാകിസ്താനിലേക്ക് മടങ്ങിെയത്താന് പദ്ധതിയിട്ടിരുന്നു. എപ്പോള്‍ മടങ്ങിെയത്തിയാലും ജയിലിലേക്ക് പോകേണ്ടിവരുമെന്ന് ഉത്തമബോധ്യമുള്ളതിനാലാണ് മടക്കയാത്ര നീട്ടിക്കൊണ്ടുപോകുന്നത്.
രാഷ്ട്രീയത്തില്‍ സജീവമാകുന്നതിെൻറ ഭാഗമായി വിവിധ രാഷ്ട്രീയ പാര്‍ട്ടികളുമായി ചേര്‍ന്ന് വിശാലസഖ്യം രൂപവത്കരിച്ചിരുന്നുവെങ്കിലും വിജയിച്ചില്ല. ബേനസീറിെൻറ ഭര്‍ത്താവും മുന്‍ പ്രസിഡൻറുമായ ആസിഫലി സര്‍ദാരിയുടെ കാര്യവും വ്യത്യസ്തമല്ല. അഴിമതിക്കേസില്‍ ജയില്‍ശിക്ഷ അനുഭവിച്ച അദ്ദേഹവും ലണ്ടനില്‍ പ്രവാസജീവിതം നയിച്ചിരുന്നു. വ്യാജ ബാങ്ക് അക്കൗണ്ടുണ്ടാക്കി പണം പൂഴ്ത്തിയതുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീംകോടതി അദ്ദേഹത്തിനും സഹോദരിക്കും യാത്രവിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.