ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീനക്കെതിരായ വധശ്രമം പൊളിച്ചു
text_fieldsധാക്ക: മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയെ വധിച്ചതുപോലെ ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീനയെ കൊലപ്പെടുത്താനുള്ള ജമാഅത്തുൽ മുജാഹിദീൻ (ജെ.എം.ബി) പദ്ധതി സുരക്ഷ ഉദ്യോഗസ്ഥർ തകർത്തതായി റിപ്പോർട്ട്. െഎ.എസ് പിന്തുണയുള്ള നിരോധിത ഭീകരസംഘടനയാണിത്. കഴിഞ്ഞ ആഗസ്റ്റ് 24നാണ് ഹസീനയെ വധിക്കാൻ പദ്ധതിയിട്ടിരുന്നത്. ഹസീന ഓഫിസിൽനിന്നു പുറത്തിറങ്ങുമ്പോള്‍ വധിക്കാനായിരുന്നു പരിപാടിയിട്ടത്. സുരക്ഷ ഉദ്യോഗസ്ഥരുടെ ശ്രദ്ധതിരിക്കാൻ പ്രധാനമന്ത്രിയുടെ ഓഫിസിനടുത്ത് സ്ഫോടന പരമ്പര നടത്താനും പദ്ധതിയിട്ടിരുന്നു. ആ സമയത്ത് ഹസീനയുടെ അംഗരക്ഷകർ അവരെ വധിക്കാനായിരുന്നു തീരുമാനം. എന്നാൽ, വിവരം ചോർന്നതോടെ ഹസീനയുടെ സുരക്ഷ കർശനമാക്കി. 2009ൽ പ്രധാനമന്ത്രി സ്ഥാനമേറ്റശേഷം ഹസീനക്കുനേരെയുണ്ടാകുന്ന 11ാമത്തെ വധശ്രമമാണിത്.
റിപ്പോർട്ടിനെക്കുറിച്ച് ബംഗ്ലാദേശ് സർക്കാർ പ്രതികരിച്ചിട്ടില്ല. വധശ്രമവുമായി ബന്ധപ്പെട്ട് ജെ.എം.ബി ഭീകരരും അംഗരക്ഷകരും തമ്മിലുള്ള സംഭാഷണം ഇന്ത്യൻ ഇൻറലിജൻസ് ഏജൻസികളുടെ സഹായത്തോടെ ബംഗ്ലാദേശ് ഇൻറലിജൻസ് വിഭാഗം ചോർത്തുകയായിരുന്നു. ഗൂഢാലോചനയിൽ പാക് ചാരസംഘടനയായ െഎ.എസ്.െഎക്കും പങ്കുള്ളതായി സംശയിക്കുന്നുണ്ട്. ബംഗ്ലാദേശിലെ ഒരു പ്രമുഖ പ്രതിപക്ഷനേതാവ് ലണ്ടനിൽെവച്ച് ഐ.എസ്.ഐ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയിരുന്നെന്നാണ് വിവരം. ഇതേ നേതാവുമായി ചർച്ച നടത്തിയ എസ്.എസ്.എഫിലെ മേജർ ജനറൽ റാങ്കിലുള്ള രണ്ട് ഉദ്യോഗസ്ഥരും സംഭവവുമായി ബന്ധപ്പെട്ട് സംശയത്തിെൻറ നിഴലിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.