ബംഗ്ലാദേശിൽ ഹസീനക്ക് ജയം; സംഘർഷങ്ങളിൽ 17 പേർ കൊല്ലപ്പെട്ടു
text_fields
ധാക്ക: ബംഗ്ലാദേശിൽ ൈശഖ് ഹസീന വാജിദ് നാലാമതും പ്രധാനമന്ത്രിയായി അധികാരമേറ് റത് വൻ ഭൂരിപക്ഷത്തോടെ. എതിരാളികളെ അടിച്ചമർത്തി നേടിയ ഏകാധിപത്യ വിജയമെന്ന ആക് ഷേപത്തിനിടയിലും സീറ്റുകൾ തൂത്തുവാരിയാണ് ഹസീന അധികാരമുറപ്പിച്ചത്. 300 അംഗ പാർലമ െൻറിലേക്ക് നടന്ന വോെട്ടടുപ്പിൽ ഹസീനയുടെ അവാമി ലീഗ് 288 സീറ്റ് നേടിയതായി തെരഞ്ഞെടുപ്പ് കമീഷൻ സെക്രട്ടറി ഹിലാലുദ്ദീൻ അഹ്മദ് അറിയിച്ചു. ആകെ പോൾ ചെയ്ത വോട്ടിെൻറ 82 ശതമാനവും അവാമി ലീഗ് നേടി. തെരഞ്ഞെടുപ്പ് ചരിത്രത്തിൽ അവാമി ലീഗിെൻറ ഏറ്റവും മികച്ച പ്രകടനമാണിത്. 2008ൽ 263 സീറ്റ് നേടിയതായിരുന്നു മുമ്പത്തെ മികച്ച വിജയം.
പ്രതിപക്ഷ മുന്നണിയായ നാഷനൽ യൂനിറ്റി ഫ്രണ്ട് ഏഴ് സീറ്റും 15 ശതമാനം വോട്ടും കരസ്ഥമാക്കി. മൂന്ന് സീറ്റ് സ്വതന്ത്രർക്കാണ്. ഒരു സീറ്റിലെ ഫലം പ്രഖ്യാപിച്ചിട്ടില്ല. മറ്റൊരു സീറ്റിൽ സ്ഥാനാർഥിയുടെ മരണത്തെ തുടർന്ന് വോെട്ടടുപ്പ് മാറ്റിവെക്കുകയും െചയ്തു. മുഖ്യ പ്രതിപക്ഷ കക്ഷിയായ മുൻ പ്രധാനമന്ത്രി ബീഗം ഖാലിദ സിയയുടെ ബംഗ്ലാദേശ് നാഷനൽ പാർട്ടി തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുകയായിരുന്നു. 2014ലെ തെരഞ്ഞെടുപ്പും ബി.എൻ.പി ബഹിഷ്കരിച്ചിരുന്നു. ഖാലിദ അഴിമതിക്കേസുകളിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുകയാണ്.
അതേസമയം, തെരഞ്ഞെടുപ്പ് പ്രഹസനമായിരുന്നുവെന്നും വൻ ക്രമേക്കടാണ് അരങ്ങേറിയതെന്നും ആരോപിച്ച നാഷനൽ യൂനിറ്റി ഫ്രണ്ട് ഫലം അംഗീകരിക്കില്ലെന്ന് പ്രഖ്യാപിച്ചു. മിക്ക വോെട്ടടുപ്പ് കേന്ദ്രങ്ങളിലും ക്രമക്കേടുകളുണ്ടായതായി ഫ്രണ്ട് മേധാവി അഡ്വ. കമാൽ ഹുസൈൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ശൈഖ് ഹസീനയുടെ പക്ഷപാത സർക്കാറിൽനിന്ന് ഇത്തരം പ്രഹസനമല്ലാത്ത തെരഞ്ഞെടുപ്പ് പ്രതീക്ഷിക്കുന്നില്ലെന്ന് ബംഗ്ലാദേശ് നാഷനൽ പാർട്ടി സെക്രട്ടറി ജനറൽ മിർസ ഫഖ്റുൽ ഇസ്ലാം ആലംഗീർ പറഞ്ഞു. എന്നാൽ, തെരഞ്ഞെടുപ്പ് സുതാര്യമായിരുന്നുവെന്നും വിദേശ, ആഭ്യന്തര നിരീക്ഷകർ പൂർണ സംതൃപ്തിയാണ് രേഖപ്പെടുത്തിയതെന്നും അവാമി ലീഗ് ജോയൻറ് ജനറൽ സെക്രട്ടറി അബ്ദുറഹ്മാൻ വ്യക്തമാക്കി.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലുണ്ടായ സംഘർഷങ്ങളിൽ 17 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അവാമി ലീഗ്-ബംഗ്ലാദേശ് നാഷനൽ പാർട്ടി പ്രവർത്തകർ തമ്മിലാണ് മിക്കയിടങ്ങളിലും സംഘർഷമുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.