ശൈഖ് ഹസീനയുടെ സത്യപ്രതിജ്ഞ തിങ്കളാഴ്ച
text_fieldsധാക്ക: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ശൈഖ് ഹസീന തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും. നാലാം തവണ പ്ര ധാനമന്ത്രിയാകുന്ന ആദ്യ ബംഗ്ലാദേശ് നേതാവാണ് ശൈഖ് ഹസീന. ഡിസംബർ 30ന് നടന്ന തെരഞ്ഞെടുപ്പി ൽ 299 പാർലമെന്റ് സീറ്റിൽ 288 എണ്ണവും കരസ്ഥമാക്കിയാണ് ഹസീനയുടെ പാർട്ടിയായ അവാമി ലീഗ് ചരിത്ര വിജയം നേടിയത്.
അതേസമയം, സത്യപ്രതിജ്ഞാ ചടങ്ങിൽ 18 കക്ഷികൾ അടങ്ങിയ ജാതിയ ഒാകിയ ഫ്രണ്ട് പങ്കെടുക്കുന്ന കാര്യത്തിൽ അന്തിമ തീരുമായിട്ടില്ല. തെരഞ്ഞെടുപ്പിൽ കൃത്രിമത്വം നടന്നുവെന്ന് ആരോപിച്ച് വീണ്ടും വോെട്ടടുപ്പ് നടത്തണമെന്ന് ബി.എൻ.പി ആവശ്യപ്പെട്ടിരുന്നു. നിലവിലെ പാർലമെന്റിന്റെ കാലാവധി ജനുവരി 30ന് പൂർത്തിയാകും.
ഭരണകക്ഷിയായ അവാമി ലീഗിനെ നേരിടാൻ കമാൽ ഹുസൈന്റെ ബി.എൻ.പി നേതൃത്വത്തിൽ രൂപീകരിച്ച 18 കക്ഷികൾ ഉൾപ്പെടുന്ന മുന്നണിയാണ് ജാതിയ ഒാകിയ ഫ്രണ്ട്. മുമ്പ് അവാമി ലീഗിന്റെ മുൻനിര നേതാവായിരുന്ന കമാൽ, ഹസീനയുടെ പിതാവ് ശൈഖ് മുജീബുർ റഹ്മാെൻറ കാലത്ത് നിയമ^വിദേശ കാര്യ വകുപ്പുകൾ കൈകാര്യം ചെയ്തിരുന്നു.
ബംഗ്ലാദേശ് വളരെ വേഗം സാമ്പത്തിക വളർച്ച കൈവരിച്ചതാണ് തെരഞ്ഞെടുപ്പിൽ മികച്ച നേട്ടം കൈവരിക്കാൻ ഹസീനയെ സഹായിച്ചത്. കൂടാതെ, പ്രതിപക്ഷ നേതാവും മുൻ പ്രധാനമന്ത്രിയുമായ ഖാലിദ സിയയെ അഴിമതിക്കേസിൽ ജയിലിലടച്ചത് ഹസീനക്ക് പ്രധാനമന്ത്രി പദത്തിലേക്കുള്ള വഴി എളുപ്പമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.