ശരീഫിെൻറയും മകളുടെയും അറസ്റ്റ് ഉടൻ –പാകിസ്താൻ
text_fieldsലാഹോർ: പാനമ പേപ്പേഴ്സ് പുറത്തുവിട്ട അഴിമതിക്കേസിൽ സുപ്രീംകോടതി 10 വർഷം തടവിനു ശിക്ഷിച്ച മുൻ പ്രധാനമന്ത്രി നവാസ് ശരീഫിെൻറയും മകൾ മർയമിെൻറയും അറസ്റ്റ് ഉടനുണ്ടായേക്കും. ലണ്ടനിൽനിന്ന് മടങ്ങിയെത്തിയാലുടൻ വിമാനത്താവളത്തിൽവെച്ചുതന്നെ അറസ്റ്റു ചെയ്യാനാണ് പദ്ധതിയെന്ന് നിയമമന്ത്രി അലി സഫർ പറഞ്ഞു. കോടതിയുത്തരവ് നടപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
പാകിസ്താനിലേക്ക് മടങ്ങുന്ന വിമാനത്തിെൻറ വിവരങ്ങളെല്ലാം മർയം കഴിഞ്ഞ ദിവസം പാക് മാധ്യമപ്രവർത്തകരുമായി പങ്കുവെച്ചിരുന്നു. ഇ.വൈ-243 ഇത്തിഹാദ് എയർവേസ് വിമാനത്തിൽ വെള്ളിയാഴ്ച വൈകീട്ട് 6.15 ഒാടെ രാജ്യത്ത് മടങ്ങിയെത്തുമെന്നാണ് അവർ പറഞ്ഞത്.
വെള്ളിയാഴ്ച ലാഹോർ വിമാനത്താവളത്തിൽവെച്ച് ശരീഫിനെയും മകളെയും അറസ്റ്റു ചെയ്യുമെന്ന് നാഷനൽ അക്കൗണ്ടബിലിറ്റി ബ്യൂറോയും (എൻ.എ.ബി) വ്യക്തമാക്കിയിരുന്നു. മർയമിന് ഏഴുവർഷം കഠിന തടവാണ് കോടതി വിധിച്ചത്.
ഒരു വർഷമായി എൻ.എ.ബിയുമായി അന്വേഷണത്തിൽ സഹകരിക്കാത്തതിനും പിതാവ് അനധികൃത സ്വത്ത് സമ്പാദനം മറച്ചുവെച്ചതിനുമാണ് അവരെ ശിക്ഷിച്ചത്. അർബുദബാധിതയായി ലണ്ടനിൽ ചികിത്സയിൽ കഴിയുന്ന ഭാര്യ കുൽസൂമിെൻറ അടുത്താണ് ശരീഫും മകളുമുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.