ഷിയും ശരീഫും നിരവധി തവണ കൂടിക്കാഴ്ച നടത്തിയതായി ചൈന
text_fieldsബെയ്ജിങ്: ഷാങ്ഹായ് സഹകരണ കോർപറേഷൻ (എസ്.സി.ഒ) ഉച്ചകോടിക്കിടെ ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ്ങും പാകിസ്താൻ പ്രധാനമന്ത്രി നവാസ് ശരീഫും നിരവധി തവണ കൂടിക്കാഴ്ച നടത്തിയതായി ചൈന. അതിന് വിരുദ്ധമായ വാർത്തകൾ അർഥമില്ലാത്തതാണെന്നും ചൈനീസ് വിേദശകാര്യ മന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.
രണ്ട് ചൈനീസ് പൗരന്മാരെ ബലൂചിസ്താനിൽ തട്ടിക്കൊണ്ടുപോയി വധിച്ച വിഷയത്തിൽ പാകിസ്താനുമായി ചൈന ഇടഞ്ഞതായിരുന്നു പുറത്തുവന്ന വാർത്തകൾ. എന്നാൽ, ഇത്തരത്തിൽ പ്രചരിച്ച വാർത്തകൾ അസംബന്ധമാണെന്നും ഇരുനേതാക്കളും ഉച്ചകോടിക്കിടെ നിരവധി തവണ കൂടിക്കാഴ്ച നടത്തിയതുമായാണ് ചൈന വിശദീകരിച്ചിരിക്കുന്നത്. 17ാമത് എസ്.സി.ഒ രാഷ്ട്ര നേതാക്കളുടെ ഉച്ചകോടിയിൽ ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തി. ചൈന-പാക് ബന്ധം നല്ലനിലയിൽ തന്നെയാണ് -പ്രസ്താവനയിൽ പറഞ്ഞു. അസ്താനയിൽനിന്ന് ശരീഫ് മടങ്ങിയ വാർത്തയിൽ കൂടിക്കാഴ്ച നടത്തിയ രാഷ്ട്രത്തലവന്മാരുടെ പേരും പാക് മാധ്യമങ്ങൾ പ്രസിദ്ധീക
രിച്ചിരുന്നു. ഇതിൽ ചൈനീന് പ്രസിഡൻറിെൻറ പേരുണ്ടായിരുന്നില്ല. ഷി ജിൻപിങ്ങിെൻറ സന്ദർശന വാർത്ത പ്രസിദ്ധീകരിച്ച ചൈനീസ് മാധ്യമങ്ങൾ ശരീഫിനെക്കുറിച്ചും മൗനം പാലിച്ചു. ഇതിനെ തുടർന്നാണ് ഇരു രാജ്യങ്ങളും തമ്മിൽ തർക്കമുണ്ടെന്ന് ചില മാധ്യമങ്ങൾ വാർത്ത പുറത്തുവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.