ഇറാഖ് തെരഞ്ഞെടുപ്പ്: അന്തിമഫലം പ്രഖ്യാപിച്ചു
text_fieldsബഗ്ദാദ്: ഇറാഖ് പാർലമെൻറ് തെരെഞ്ഞടുപ്പിെൻറ അന്തിമഫലം പ്രഖ്യാപിച്ചു. അന്താരാഷ്ട്ര പിന്തുണയുള്ള പ്രധാനമന്ത്രി ഹൈദർ അൽ അബാദിയുടെ പാർട്ടിയെ പിന്തള്ളി ശിയ പണ്ഡിതൻ മുഖ്തദ അൽ സദ്റിെൻറ സഖ്യത്തിന് വിജയം.
അതേസമയം, തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായി മത്സരിക്കാത്തതിനാൽ സദ്റിന് പ്രധാനമന്ത്രിയാവാൻ കഴിയില്ല. 54 സീറ്റുകളാണ് അദ്ദേഹത്തിെൻറ സഖ്യം നേടിയത്. ഇറാനുമായി അടുത്തബന്ധം പുലർത്തുന്ന ഹാദി അൽ അംരിയുടെ സഖ്യം 47 സീറ്റുകൾ നേടി രണ്ടാമെതത്തി. 42 സീറ്റുകൾ നേടി അബാദിയുടെ പാർട്ടി മൂന്നാമതും. ഒൗദ്യോഗികഫലം വന്ന് 90 ദിവസത്തിനകം സർക്കാർ രൂപവത്കരിക്കണെമന്നാണ് ചട്ടം. ഇറാനുമായും യു.എസുമായും ബന്ധം പുലർത്തുന്ന ഇതരസഖ്യങ്ങളുമായി സദ്ർ സഹകരിക്കാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തൽ.
െഎ.എസിെൻറ ആക്രമണത്തോടെ തകർന്നടിഞ്ഞ ഇറാഖ് പുനരുദ്ധരിക്കുമെന്നാണ് സദ്ർ സഖ്യത്തിെൻറ വാഗ്ദാനം. സ്കൂളുകളും ആശുപത്രിക്കെട്ടിടങ്ങളും പുതുക്കിപ്പണിയുകയും തകർന്ന എണ്ണവില ഏകീകരിക്കാൻ ശ്രമം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പിനു മുമ്പ് സദ്റിെൻറ സഖ്യത്തെ ഭരണത്തിലേറ്റില്ലെന്ന് ഇറാൻ പ്രഖ്യാപിച്ചിരുന്നു.
2010ലെ തെരഞ്ഞെടുപ്പിൽ വൈസ് പ്രസിഡൻറ് അയാദ് അലാവിയുടെ സഖ്യം കൂടുതൽ സീറ്റുകൾ നേടിയെങ്കിലും പ്രധാനമന്ത്രിയാവാൻ കഴിഞ്ഞിരുന്നില്ല. അതിനു പിന്നിൽ ഇറാനാണെന്ന് അലാവി ആരോപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.