ജപ്പാനിൽ വീണ്ടും ആബെ
text_fieldsടോക്യോ: ഉത്തര കൊറിയക്കെതിരെ നിലപാട് കടുപ്പിച്ചും വിദേശത്ത് യുദ്ധം വിലക്കുന്ന ഭരണഘടന തിരുത്തുമെന്നും പ്രഖ്യാപിച്ച് പൊതുതെരഞ്ഞെടുപ്പിനെ നേരിട്ട ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ ലിബറൽ ഡെമോക്രാറ്റിക് പാർട്ടിക്ക്(എൽ.ഡി.പി) ഉജ്ജ്വല വിജയം. 465 അംഗ പാർലമെൻറിൽ 281 സീറ്റുകളോടെയാണ് ജപ്പാനിൽ ഏറ്റവും കൂടുതൽ വാണ പ്രധാനമന്ത്രിയെന്ന റെക്കോഡിലേക്ക് ആബെ നിർണായക ചുവടുവെച്ചത്. ഇത് മൂന്നാംതവണയാണ് ആബെക്കു കീഴിൽ എൽ.ഡി.പി പാർലമെൻറിൽ ഭൂരിപക്ഷം നേടുന്നത്.
ചുഴലിക്കാറ്റും കോരിച്ചൊരിയുന്ന മഴയും വില്ലനായെത്തിയിട്ടും വോട്ടുചെയ്യാൻ കൂട്ടമായെത്തി വിജയംസമ്മാനിച്ച വോട്ടർമാർക്ക് ആബെ നന്ദിപറഞ്ഞു. നിരന്തരം ബോംബുകൾ പരീക്ഷിച്ച് രാജ്യത്തെ മുൾമുനയിൽനിർത്തുന്ന ഉത്തരകൊറിയക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും യുദ്ധത്തിനെതിരായ ഭരണഘടന പൊളിച്ചെഴുതുമെന്നും അദ്ദേഹം ആവർത്തിച്ചു. ഒരു വർഷം ബാക്കിയിരിക്കെ പ്രതിപക്ഷത്തിെൻറ ദൗർബല്യം മുതലെടുക്കാമെന്ന പ്രതീക്ഷയോടെയായിരുന്നു കഴിഞ്ഞ മാസം ആബെ പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.
ഉത്തര കൊറിയ ഉയർത്തുന്ന വെല്ലുവിളിക്കെതിരെ ശക്തമായ നടപടിക്ക് പുതിയ ജനവിധി ആവശ്യമാണെന്നായിരുന്നു വിശദീകരണം. യുദ്ധം വിലക്കുന്ന ഭരണഘടന തിരുത്തുന്നതിനോട് എതിരായിട്ടും വൻഭൂരിപക്ഷം നൽകി പൊതുജനം അദ്ദേഹത്തെ വിജയിപ്പിക്കുകയും ചെയ്തു. ടോക്യോ മേയർ യുറികോ കോയ്കെയുടെ നേതൃത്വത്തിൽ അടുത്തിടെ രൂപംകൊണ്ട ‘പാർട്ടി ഒാഫ് േഹാപ്’ ശക്തമായ ബദലാകുമെന്ന് പ്രചാരണമുണ്ടായിരുന്നുവെങ്കിലും മൂന്നാം സ്ഥാനത്തായി. 200 സ്ഥാനാർഥികളെ നിർത്തിയ പാർട്ടിക്ക് 50 പേരെ മാത്രമാണ് വിജയിപ്പിക്കാനായത്.
2020ഒാടെ രാജ്യത്തെ യുദ്ധാനുകൂല രാജ്യമാക്കി മാറ്റുമെന്നായിരുന്നു നേരേത്ത ആബെയുടെ പ്രഖ്യാപനം. തെരഞ്ഞെടുപ്പിനുശേഷം പക്ഷേ, സമയം കൃത്യമായി പറയാനാവില്ലെന്ന് അദ്ദേഹം തിരുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.