നവാസ് ശരീഫിന് നേരെ ഷൂവേറ്
text_fieldsനവാസ് ശരീഫിനു നേരെ ലാഹോറിൽ ചെരിപ്പേറ്
ലാഹോർ: മുൻ പാക് പ്രധാനമന്ത്രി നവാസ് ശരീഫിനു നേരെ ലാഹോറിൽ വിദ്യാർഥിയുടെ ചെരിപ്പേറ്. ഇസ്ലാമിക മതപാഠശാലയിൽ സംസാരിക്കവെയാണ് ആക്രമണമുണ്ടാവുന്നത്. ലാഹോറിൽനിന്ന് 100 കി.മീറ്റർ അകലെ സിയാൽകോട്ടിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്ന പാക് വിദേശകാര്യ മന്ത്രി ഖ്വാജ ആസിഫിെൻറ മുഖത്ത് കഴിഞ്ഞദിവസം മഷി ഒഴിച്ച സംഭവത്തിന് പിന്നാലെയാണ് ശരീഫിന് നേരെയും ആക്രമണമുണ്ടാവുന്നത്.
ജാമിഅ നയീമിയ എന്ന മതപാഠശാലയിൽ മുഖ്യാതിഥിയായെത്തിയ നവാസ് ശരീഫ്, പരിപാടിയിൽ സംസാരിക്കാൻ തുടങ്ങവെയാണ് പൂർവ വിദ്യാർഥികളിലൊരാൾ ചെരിപ്പെറിഞ്ഞത്. ശരീഫിെൻറ മുന്നിലെത്തിയ വിദ്യാർഥി പ്രവാചകനെ പ്രകീർത്തിച്ച് മുദ്രാവാക്യവും വിളിച്ചു. വിദ്യാർഥിയെയും മുദ്രാവാക്യം വിളിക്കാൻ കൂട്ടുനിന്ന മറ്റൊരു വിദ്യാർഥിയെയും പൊലീസ് പിടികൂടി. ചെരിപ്പേറ് നടത്തിയ വിദ്യാർഥി അബ്ദുൽ ഗഫൂർ, കൂട്ടാളി സാജിദ് എന്നിവരെ പൊലീസ് തിരിച്ചറിഞ്ഞു.
എന്നാൽ, സംഭവത്തിനു ശേഷവും ശരീഫ് അൽപനേരം സംസാരം തുടർന്നു. ജനപ്രതിനിധികൾ സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രവാചകെൻറ പേരിലുള്ള വിശ്വാസം രേഖപ്പെടുത്തണമെന്ന ഭരണഘടന ഭേദഗതിക്കെതിരെ തഹ്രീകെ ലബ്ബയ്ക തുടങ്ങിയ സംഘടനകൾ ശരീഫിനും അദ്ദേഹത്തിെൻറ പാർട്ടിക്കുമെതിരെ(പി.എം.എൽ-എൻ) പ്രക്ഷോഭമാരംഭിച്ചിരുന്നു. പ്രവാചകൻ മുഹമ്മദിെൻറ വചനങ്ങൾ വളച്ചൊടിക്കാനുള്ള ഖ്വാജ ആസിഫിെൻറ ശ്രമങ്ങളിൽ പ്രതിഷേധിച്ചാണ് കഴിഞ്ഞ ദിവസം അദ്ദേഹത്തിെൻറ മുഖത്ത് മഷി പുരട്ടിയതെന്ന് പിടിയിലായ പ്രതി ഫായിസ് റസൂൽ പൊലീസിനോട് പറഞ്ഞു. പ്രധാന പാർട്ടികളായ പാകിസ്താൻ പീപ്ൾസ് പാർട്ടി, തഹ്രീകെ ഇൻസാഫ് എന്നിവർ സംഭവത്തിൽ അപലപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.