Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇംറാൻ ഖാ​െൻറ...

ഇംറാൻ ഖാ​െൻറ സത്യപ്രതിജ്ഞാചടങ്ങിൽ സിദ്ദു പ​​െങ്കടുക്കും

text_fields
bookmark_border
ഇംറാൻ ഖാ​െൻറ സത്യപ്രതിജ്ഞാചടങ്ങിൽ സിദ്ദു പ​​െങ്കടുക്കും
cancel

ഇസ്​ലാമാബാദ്​: മുൻ പാക്​ ക്രിക്കറ്റ്​ താരവും പാകിസ്​താൻ തെഹരീകെ ഇൻസാഫ്​ പാർട്ടി നേതാവുമായ ഇംറാൻ ഖാ​​​െൻറ സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ്​ താരവും പഞ്ചാബ്​ മന്ത്രിയുമായ നവജ്യോത്​ സിങ്​ സിദ്ദു പ​െങ്കടുക്കും. 

ആഗസ്​ത്​18നാണ്​ സത്യപ്രതിജ്ഞ.  ഇംറാൻ ഖാൻ ഫോണിൽ വിളിച്ച്​ വ്യക്തിപരമായി ക്ഷണിച്ചതോടെയാണ് ചടങ്ങിൽ പ​െങ്കടുക്കാമെന്ന്​​ സിദ്ദു തീരുമാനിച്ചത്​. സത്യപ്രതിജ്ഞാചടങ്ങിൽ പ​െങ്കടുക്കാനുള്ള ത​​​​െൻറ തീരുമാനം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തേയും പഞ്ചാബ്​ മുഖ്യമന്ത്രിയുടെ ഒാഫീസിനേയും സിദ്ദു അറിയിച്ചിട്ടുണ്ട്​. ഇംറാൻ ഖാൻ​ ത​​​​െൻറ മറ്റ്​ സുഹൃത്തുക്കളായ മുൻ ഇന്ത്യൻ ക്രിക്കറ്റ്​ ടീം ക്യാപ്​റ്റൻ കപിൽദേവ്​, മുൻ ക്രിക്കറ്റ്​ താരം സുനിൽ ഗവാസ്​കർ എന്നിവരേയും ചടങ്ങിലേക്ക്​​ ക്ഷണിച്ചിട്ടുണ്ട്​. 

അതേസമയം, തനിക്ക്​ ക്ഷണം ലഭിച്ചിട്ടില്ലെന്നും ക്ഷണം ലഭിച്ചാൽ സർക്കാറി​​​​െൻറ അനുമതിയോടെ ചടങ്ങിൽ പ​െങ്കടുക്കുമെന്നും കപിൽദേവ്​ വ്യക്തമാക്കി. ഗവാസ്​കർ ഇക്കാര്യത്തിൽ ഇതുവരെ ഒന്നും പ്രതികരിച്ചിട്ടില്ല. ചടങ്ങി​ലേക്കുള്ള അതിഥികളുടെ പട്ടികയിൽ നേരത്തെ ബോളിവുഡ്​ താരം ആമിർഖാൻ ഇടം നേടിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:navjot singh sidhuworld newsmalayalam newsswearing-in ceremonyPakistan PM Imran Khan
News Summary - Sidhu to attend Imran Khan's swearing-in ceremony-world news
Next Story