ലോകത്തിലെ ഏറ്റവും ‘ശക്തമായ’ പാസ്പോർട്ട്
text_fieldsസിംഗപ്പൂർ: ഏറ്റവും ‘ശക്തമായ’ പാസ്പോർട്ടായി സിംഗപ്പൂരിെൻറ പാസ്പോർട്ട് ലോക റാങ്കിങ്ങിൽ സ്ഥാനംപിടിച്ചു. ആദ്യമായാണ് ഒരു ഏഷ്യൻരാജ്യം ഇൗ പട്ടികയിൽ ഒന്നാമതെത്തുന്നത്. ‘േഗ്ലാബൽ പാസ്പോർട്ട് പവർ റാങ്ക് 2017’ ൽ 75ാം സ്ഥാനമാണ് ഇന്ത്യൻ പാസ്പോർട്ടിന് ലഭിച്ചത്.
കഴിഞ്ഞവർഷം ഇന്ത്യൻ പാസ്പോർട്ട് 78ാം സ്ഥാനത്തായിരുന്നതിൽ നിന്ന് ഇത്തവണ നില അൽപം മെച്ചപ്പെടുത്തി. ജർമനിയുടേത് രണ്ടാം സ്ഥാനവും സ്വീഡൻ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളുടേത് മൂന്നാം സ്ഥാനവും പങ്കിട്ടു. കഴിഞ്ഞകാലങ്ങളിൽ ആദ്യത്തെ 10 സ്ഥാനങ്ങളിൽ കൂടുതലും നേടിയിരുന്നത് യൂറോപ്യൻ നാടുകൾ ആയിരുന്നു. തുടർച്ചയായ രണ്ടുവർഷം ജർമൻ പാസ്പോർട്ട് ആയിരുന്നു ഒന്നാം സ്ഥാനത്ത്. റാങ്കിങ്ങിൽ ഏറ്റവുംതാഴെ 94ാം സ്ഥാനത്താണ് അഫ്ഗാൻ.
പാകിസ്താൻ, ഇറാഖ് പാസ്പോർട്ടുകൾ 93ഉം സിറിയ 92ഉം സോമാലിയ 91ഉം സ്ഥാനത്താണുള്ളത്. സിംഗപ്പൂരിെൻറ നയതന്ത്ര ബന്ധത്തിലുള്ള ഉൗഷ്മളതക്കും ഫലപ്രദമായ വിദേശ നയങ്ങൾക്കുമുള്ള അംഗീകാരംകൂടിയാണ് ലഭിച്ചതെന്ന് സിംഗപ്പൂരിലെ ആർടൺ ക്യാപിറ്റലിെൻറ മാനേജിങ് ഡയറക്ടർ ഫിലിപ് െമയ് പറഞ്ഞു. വിസയില്ലാെത കൂടുതൽ രാജ്യങ്ങൾ സന്ദർശിക്കാൻ സാധിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പരിഗണിച്ചാണ് പാസ്പോർട്ടിെൻറ റാങ്കിങ് നിശ്ചയിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.