സിംഗപ്പൂരിൽ 2019 മുതൽ കാർബൺ നികുതി
text_fieldsസിംഗപ്പൂർ: അന്തരീക്ഷത്തിൽ ഹരിതഗൃഹവാതകങ്ങളുടെ സാന്നിധ്യം കുറക്കുന്നതിെൻറ ഭാഗമായി 2019 മുതൽ സിംഗപ്പൂരിൽ കാർബൺ നികുതി ഏർപ്പെടുത്തും. ആഗോളതലത്തിൽ കാലാവസ്ഥ വ്യതിയാനം തടയുന്നതിെൻറ ഭാഗമായാണ് കമ്പനികൾക്ക് കാർബൺ നികുതി ചുമത്താൻ തീരുമാനിച്ചത്.
വർഷത്തിൽ 25,000 ടണ്ണോ അതിൽ കൂടുതലോ കാർബൺ വാതകങ്ങൾ പുറന്തള്ളുന്ന കമ്പനികൾക്കാണ് നികുതി ഏർപ്പെടുത്തുകയെന്ന് ധനമന്ത്രി ഹെങ് സ്വീ കീറ്റ് പറഞ്ഞു. 2019 മുതൽ 2023 വരെ പുറന്തള്ളുന്ന ഒാരോ ടണ്ണിനും അഞ്ച് സിംഗപ്പൂർ ഡോളർ നികുതി ഏർപ്പെടുത്താനാണ് തീരുമാനം. 2023നുശേഷം നികുതി കുത്തനെ ഉയർത്തി 10-15 ഡോളറാക്കും. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ജി.ഡി.പിയിൽ ഏറ്റവും കുറവ് ഡോളർ കാർബൺ പുറന്തള്ളുന്നത് സിംഗപ്പൂരാണെന്നും ധനമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.