സിംഗപ്പൂരിൽ 148 വർഷം പഴക്കമുള്ള ഹിന്ദു ക്ഷേത്രം പുനരുദ്ധരിച്ചു
text_fieldsസിംഗപ്പൂർ സിറ്റി: സിംഗപ്പൂരിൽ 148 വർഷം പഴക്കമുള്ള ഹിന്ദു ക്ഷേത്രം പുനരുദ്ധരിച്ചു. ഇന്ത്യയിൽനിന്ന് കുടിേയറിയ ഹിന്ദുമത വിശ്വാസികൾ 1870ലാണ് വാട്ടർലൂ സ്ട്രീറ്റിലെ ശ്രീകൃഷ്ണ ക്ഷേത്രം സ്ഥാപിച്ചത്. 2014ലാണ് സർക്കാർ ഇത് പുനരുദ്ധാരണ പട്ടികയിൽ പെടുത്തിയത്.
സിംഗപ്പൂർ സർക്കാറിെൻറ നയപ്രകാരം 12 -15 വർഷത്തിനിടയിൽ ഒരു ഹിന്ദുക്ഷേത്രമെങ്കിലും നവീകരിക്കാറുണ്ട്. മഹാ സംപ്രോക്ഷണം എന്ന ചടങ്ങിെൻറ ഭാഗമായാണിത്. ഇന്ത്യയിൽനിന്നുള്ള പുരോഹിതരുടെ നേതൃത്വത്തിൽ നടന്ന പുനരുദ്ധാരണ ചടങ്ങിൽ 10,000ത്തോളം വിശ്വാസികൾ സംബന്ധിച്ചു. 48 മണിക്കൂർ നീണ്ട ചടങ്ങിൽ വാർത്തവിനിമയ മന്ത്രി എസ്. ഇൗശ്വരനും പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.