സിരിസേനയെ വധിക്കാൻ ഗൂഢാലോചന: നിരപരാധിയെന്ന് ഇന്ത്യൻ വംശജൻ
text_fieldsകൊളംബോ: ശ്രീലങ്കൻ പ്രസിഡൻറ് മൈത്രിപാല സിരിസേനയെ വധിക്കാനുള്ള ഗൂഢാലോചനയിൽ പങ്കുണ്ടെന്നാരോപിച്ച് അറസ്റ്റിലായ ഇന്ത്യക്കാരനും മലയാളിയുമായ തോമസ് എം. നിരപരാധിയെന്ന് കോടതിയോട്. ശ്രീലങ്കൻ പൊലീസ് കേസിലേക്ക് വലിച്ചിഴക്കുകയായിരുന്നുവെന്നും നിരപരാധിയാണെന്നും തോമസ് രേഖാമൂലം കോടതിയിൽ അറിയിച്ചു. ചൊവ്വാഴ്ചയാണ് തോമസിനെ കൊളംബോ ഫോർട്ട് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയത്. 34 ദിവസമായി ജയിലിൽ കഴിയുന്ന തെൻറ ആരോഗ്യം മോശമാണെന്നും തോമസ് അറിയിച്ചു. വധശ്രമത്തെക്കുറിച്ച് പൊലീസിന് വിവരം നൽകിയ നമൽ കുമാരയുടെ പരാതിയിലാണ് തോമസിനെതിരെ നടപടിയെടുത്തത്.
സെപ്റ്റംബർ 22നാണ് അറസ്റ്റ് ചെയ്തത്. സി.െഎ.ഡിയിൽനിന്ന് വധഭീഷണിയുണ്ടെന്നും സി.െഎ.ഡി കസ്റ്റഡിയിൽ വിടരുതെന്നും തോമസ് ആവശ്യപ്പെട്ടു. എന്നാൽ, ആവശ്യം മജിസ്ട്രേറ്റ് അംഗീകരിച്ചില്ല.
പൊലീസ് മേധാവി നാളക ശിവയാണ് ഗൂഢാലോചനയുടെ സൂത്രധാരനെന്നും കുമാര ആരോപിച്ചിരുന്നു. ഗൂഢാലോചനയിൽ ഇന്ത്യൻ രഹസ്യാന്വേഷണ സംഘടനയായ റോക്ക് പങ്കുണ്ടെന്നും ആരോപണമുയർന്നിരുന്നു. എന്നാൽ, ഇൗ റിപ്പോർട്ടുകൾ പിന്നീട് ശ്രീലങ്കൻ ആഭ്യന്തരമന്ത്രാലയം തള്ളി.
അതിനിടെ, സിരിസേനയെ വധിക്കാനുള്ള ഗൂഢാലോചനയുടെ തെളിവ് കണ്ടെത്താൻ ശ്രീലങ്ക ചൈനീസ് സ്മാർട്ട് ഫോൺ കമ്പനിയുടെ സഹായം തേടാനൊരുങ്ങിയിട്ടുണ്ട്. ഗൂഢാലോചനയെക്കുറിച്ച് വിവരങ്ങൾ തിരിച്ചെടുക്കുന്നതിന് ചൈനീസ് സ്മാർട്ട് ഫോൺ നിർമാതാക്കളായ ഹ്വാവേയുടെ സഹായം തേടാൻ ശ്രീലങ്കൻ പൊലീസിന് അനുമതി ലഭിച്ചിട്ടുണ്ട്. ഇക്കാര്യത്തെക്കുറിച്ച് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനുമായി ചർച്ച ചെയ്തിരുന്നുവെന്ന് പൊലീസിന് വിവരം നൽകിയ നമൽ കുമാര പറഞ്ഞിരുന്നു. മുൻ പ്രതിരോധമന്ത്രി ഗോടബായ രാജപക്സയെ വധിക്കാനും പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തിയിരുന്നു. കുമാരയുടെ ഫോണിലെ വിവര
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.