ഇന്തോനേഷ്യയിൽ സംഘർഷം; ആറുമരണം
text_fieldsജകാർത്ത: ജോകോ വിദോദോ വീണ്ടും പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടതിനെതിരെ ഇന്തോ നേഷ്യയിൽ നടന്ന റാലികൾ അക്രമാസക്തമായി. പ്രക്ഷോഭകരും പൊലീസും തമ്മിലുണ്ടായ ഏറ് റുമുട്ടലിൽ ആറുപേർ മരിച്ചു. 200 ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അതേസമയം, ജനക്കൂട്ടത്തെ നേരിടാൻ വെടിക്കോപ്പുകൾ ഉപയോഗിച്ചെന്ന ആരോപണം പൊലീസ് തള്ളി. വ്യാജ വാർത്തകൾ പ്രചരിക്കുന്നത് തടയാൻ ചില ഭാഗങ്ങളിൽ സമൂഹമാധ്യമങ്ങൾ നിരോധിച്ചിരുന്നു. പ്രതിഷേധങ്ങൾ ആസൂത്രിതമാണെന്ന് അധികൃതർ പറഞ്ഞു. ബുധനാഴ്ചയും നഗരത്തിൽനിന്ന് ആളുകൾ പിരിഞ്ഞുപോയിട്ടില്ല.
കലാപമുണ്ടാക്കാൻ ശ്രമിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന് വിദോദോ ഉറപ്പുനൽകി. തെരഞ്ഞെടുപ്പിനുശേഷം പ്രതിഷേധങ്ങള്‍ക്കിടയില്‍ ആക്രമണം നടത്താന്‍ ആസൂത്രണം ചെയ്തതായി സംശയിക്കുന്ന നിരവധി തീവ്ര ഇസ്ലാമിസ്റ്റുകളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 55.5 ശതമാനം വോട്ടുകൾ നേടിയാണ് വിദോദോ വീണ്ടും പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ, എതിരാളിയായ പ്രബോവോ സുബിയന്തോ ഫലം അംഗീകരിക്കാൻ കൂട്ടാക്കിയില്ല. 2014ലെ പ്രസിഡൻറ് തെരഞ്ഞെടുപ്പിലും പ്രബോവോ വിദോദോയോട് മത്സരിച്ചു പരാജയപ്പെട്ടിരുന്നു. ഏപ്രിൽ 17നു നടന്ന തെരഞ്ഞെടുപ്പിൽ 19.2 കോടി വോട്ടർമാരാണ് വിധിയെഴുതിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.