ജനറൽ ഖാസിം സുലൈമാനിയുടെ കൊല: അതി രഹസ്യം; ആസൂത്രിതം
text_fieldsബഗ്ദാദ്: ഇറാൻ ഉന്നത സൈനിക ജനറൽ ഖാസിം സുലൈമാനിയെ വെള്ളിയാഴ്ച പലർച്ച ഡ്രോൺ ആക്രമണത്തിലൂടെ യു.എസ് ഇല്ലാതാക്കിയത് കൃത്യമായ ആസൂത്രണം വഴി. അതി സുരക്ഷയുള്ള ബഗ്ദാദിലെ ഹരിത മേഖലയിൽ ദിവസങ്ങൾക്കു മുമ്പ് ഒരു അമേരിക്കൻ കരാറുകാരൻ കൊല്ലപ്പെട്ടിരുന്നു. ഇറാഖിലെ യു.എസ് സാന്നിധ്യത്തിൽ അമർഷമറിയിച്ച് നിരവധി പേർ കഴിഞ്ഞ ദിവസം ബഗ്ദാദിലെ എംബസി ഉപരോധിക്കുകയും ചെയ്തു. ഇതോടെയാണ് ഇറാനോട് പകരംവീട്ടാൻ അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് തീരുമാനമെടുക്കുന്നത്.
ഡ്രോൺ ആകാശത്ത് കാത്തിരുന്നു
അപൂർവം ചിലരൊഴികെ സ്വന്തം വൃത്തത്തിലുള്ളവരോടു പോലും യാത്രാവിവരങ്ങൾ സുലൈമാനി പങ്കുവെക്കാറില്ല. എന്നിട്ടും ബഗ്ദാദ് വിമാനത്താവളത്തിൽ വിമാനമിറങ്ങി അരമണിക്കൂറിനകം അദ്ദേഹവും കൂട്ടാളികളും സഞ്ചരിച്ച രണ്ടു കാറുകൾ എം.ക്യു 9 റീപ്പർ ഡ്രോണുകൾ വർഷിച്ച ബോംബുകൾ ചാരമാക്കി. സുലൈമാനി നയിക്കുന്ന ഇറാൻ െറവലൂഷനറി ഗാർഡിെൻറ ഭാഗമായ ഖുദ്സ് സേനയിൽ പോലും ചാരന്മാരെ കണ്ടെത്തുന്നതിൽ യു.എസും പശ്ചിമേഷ്യയിലെ അവരുടെ പങ്കാളികളായ ഇസ്രായേലും വിജയിച്ചു എന്നുവേണം കരുതാൻ.
വിമാനം നിലത്തിറങ്ങി സുലൈമാനി പുറത്തേക്ക് സഞ്ചരിക്കുന്നത് ഒപ്പിയെടുക്കാൻ ദൂതന്മാർ പിന്നാലെയുണ്ടായിരിക്കണം. അവർ നൽകിയ സന്ദേശം നടപ്പാക്കാൻ ഈ സമയത്ത് ആകാശത്ത് വട്ടമിട്ട് ഡ്രോണും. ഏറ്റവുമടുത്ത താവളമായ കുവൈത്തിൽനിന്നാണ് ഡ്രോൺ വന്നതെങ്കിൽ പോലും 570 കിലോമീറ്റർ സഞ്ചരിച്ചിരിക്കണം. മണിക്കൂറിൽ 480 കിലോമീറ്ററാണ് എം.ക്യു 9 റീപ്പർ ഡ്രോണിെൻറ വേഗം. ഒന്നര മണിക്കൂർ മുന്നെയെങ്കിലും തയാറെടുപ്പ് പുറപ്പെട്ടിരിക്കണമെന്നർഥം. എന്നിട്ടും, അത് നടപ്പായെങ്കിൽ എല്ലാം കൃത്യമായി അമേരിക്ക അറിഞ്ഞു എന്നുതന്നെ.
ചോർന്നത് ഇറാഖി സേന വഴിയോ?
എയർപോർട്ടിൽ ഖാസിം സുലൈമാനിയെ വരവേൽക്കാൻ പൗരസേന കമാൻഡർ അബൂ മഹ്ദി അൽമുഹന്ദിസ് എത്തിയിരുന്നു. സുലൈമാെൻറ വരവ് ചോർന്നത് ഇവിടെനിന്നാണോ എന്ന സാധ്യതയും നിലനിൽക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.