ദക്ഷിണചൈന കടൽ: ചൈനയുടെ നീക്കത്തിന് മുന്നറിയിപ്പുമായി യു.എസ്
text_fieldsസിംഗപ്പൂർ: ദക്ഷിണചൈന കടലിലെ കൃത്രിമ ദ്വീപുകളിൽ ചൈന നടത്തുന്ന സൈനിക നീക്കത്തിനെതിരെ മുന്നറിയിപ്പുമായി യു.എസ്. ചൈനയുടെ നടപടി അംഗീകരിക്കില്ലെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ് പറഞ്ഞു. സിംഗപ്പൂരിൽ നടന്ന സുരക്ഷായോഗത്തിനിടെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. ചൈനയുടെ ഇത്തരം നീക്കങ്ങൾ പ്രാദേശിക സുസ്ഥിരതയെ തകർക്കുന്നതാണെന്ന് മാറ്റിസ് അഭിപ്രായപ്പെട്ടു.
കൃത്രിമ ദ്വീപുകളിലേക്കുള്ള ചൈനയുടെ കടന്നുകയറ്റവും കൂടുതൽ സൈനികനീക്കങ്ങൾ നടപ്പാക്കുന്നതും തങ്ങൾ എതിർക്കും. പ്രദേശത്തിനുമേലുള്ള ചൈനയുടെ ഏകപക്ഷീയ അധികാര പ്രയോഗങ്ങൾ അംഗീകരിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതേസമയം, ഉത്തര കൊറിയയുടെ മിസൈൽ-ആണവ പ്രവർത്തനങ്ങൾ തടയാനുള്ള ൈചനയുടെ ശ്രമങ്ങളെ മാറ്റിസ് പുകഴ്ത്തുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷം നടത്തിയ മിസൈൽ പരീക്ഷണങ്ങളുടെ പശ്ചാത്തലത്തിൽ ഉത്തര കൊറിയക്കെതിരെ യു.എൻ സുരക്ഷാസമിതി ഉപരോധം വർധിപ്പിച്ചതിനു പിന്നാലെയാണ് മാറ്റിസിെൻറ പ്രതികരണം.
യു.എസും ചൈനയും തമ്മിൽ ആഴ്ചകൾ നീണ്ട ചർച്ചകൾെക്കാടുവിലാണ് ഉപരോധത്തെ പിന്തുണച്ച് സമിതി വോട്ട് രേഖപ്പെടുത്തിയത്. യു.എസും ചൈനയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് യോഗത്തിൽ മാറ്റിസ് പ്രതീക്ഷ പ്രകടിപ്പിക്കുകയും ചെയ്തു. ഇരു രാജ്യങ്ങളും തമ്മിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിലും സംഘർഷം ഉടലെടുക്കിെല്ലന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഏഷ്യൻ രാജ്യങ്ങളോട് പുറംതിരിഞ്ഞു നിൽക്കുന്ന സമീപനമുണ്ടാകില്ലെന്നും മാറ്റിസ് ഉറപ്പുനൽകിയിട്ടുണ്ട്.
പ്രധാന കപ്പൽ വ്യാപാര പാതയായ ദക്ഷിണചൈന കടൽ സംബന്ധിച്ച തങ്ങളുടെ താൽപര്യങ്ങളെ സംരക്ഷിക്കുമെന്ന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപും മറ്റ് മുതിർന്ന യു.എസ് ഉദ്യോഗസ്ഥരും നേരത്തേതന്നെ വ്യക്തമാക്കിയിരുന്നു. കൃത്രിമ ദ്വീപുകൾ നിർമിക്കുന്നത് അവസാനിപ്പിക്കണമെന്നും പ്രദേശത്ത് സൈനികവിന്യാസം നടത്തരുതെന്നും യു.എസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സൺ ചൈനയോട് ആവശ്യപ്പെട്ടിരുന്നു.
പക്ഷേ, പ്രദേശെത്ത തങ്ങളുടെ അവകാശം നിലനിർത്തുന്നതിൽ ഉറച്ചുനിൽക്കുമെന്നായിരുന്നു ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിെൻറ മറുപടി. ദക്ഷിണചൈന കടലിലെ കൃത്രിമ ദ്വീപുകൾക്കുമേൽ തായ്വാൻ, വിയറ്റ്നാം, ഫിലിപ്പീൻസ്, മലേഷ്യ, ബ്രൂണെ എന്നീ രാജ്യങ്ങളും അവകാശവാദമുന്നയിക്കുന്നുണ്ട്. എന്നാൽ, പ്രദേശം മുഴുവൻ തങ്ങളുടെ അധികാരപരിധിയിലാണെന്നാണ് ചൈനയുടെ വാദം.
2016ൽ ഫിലിപ്പീൻസ് നൽകിയ പരാതിയിൽ ചൈനയുടെ വാദത്തിനെതിരെ അന്താരാഷ്ട്ര കോടതി വിധി പ്രസ്താവിച്ചിരുന്നു. എന്നാൽ, ഇത് അംഗീകരിക്കില്ലെന്നായിരുന്നു ചൈനയുടെ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.