ദക്ഷിണ ചൈനാ കടലില്‍ ചൈനീസ് കപ്പലിന്‍െറ സാന്നിധ്യം തുടരുന്നു
text_fieldsമനില: തര്‍ക്കം തുടരുന്നതിനിടെ ദക്ഷിണ ചൈനാ കടലിലെ സ്കാര്‍ബോറോ ഷാവോല്‍ ദ്വീപില്‍ ചൈനീസ് തീരദേശസേനയുടെ പട്രോളിങ് തുടരുന്നതായി ഫിലിപ്പീന്‍സ്. എന്നാല്‍, തങ്ങളുടെ മീന്‍പിടിത്തക്കാരെ ഇത്തവണ അവര്‍ തടഞ്ഞില്ളെന്നും അധികൃതര്‍ അറിയിച്ചു. മത്സ്യബന്ധനത്തിനായി കഴിഞ്ഞ ദിവസം അവിടെയത്തെിയവരാണ് കപ്പലുകളുടെ സാന്നിധ്യം തിരിച്ചറിഞ്ഞതെന്ന് പ്രതിരോധ വകുപ്പിന്‍െറ വക്താവ് അര്‍സേനിയോ അന്‍ഡോലോങ് അറിയിച്ചു. കപ്പലുകള്‍ ഇവരെ തടയാത്തതിനാല്‍ സമാധാനപരമായി ജോലിയില്‍ ഏര്‍പ്പെടാന്‍ കഴിഞ്ഞതായും വക്താവ് കൂട്ടിച്ചേര്‍ത്തു.
ഫിലിപ്പീന്‍സിന്‍െറ പ്രധാന ദ്വീപായ ലുസോണില്‍നിന്ന് 230 കിലോമീറ്റര്‍ മാത്രം അകലെയുള്ള സ്കാര്‍ബോറോ ഷാവോലിന്‍െറ നിയന്ത്രണം 2012 മുതല്‍ ചൈന ഏറ്റെടുത്തിരിക്കുകയാണ്.
വന്‍ മത്സ്യസമ്പത്തുള്ള ഈ ഭാഗത്തേക്ക് പ്രവേശിക്കുന്നതില്‍നിന്ന് ഫിലിപ്പീന്‍സുകാരെ വിലക്കിയിരുന്നു. ഇതിനായി ജലപീരങ്കിപോലും ഉപയോഗിച്ചു. ഇവിടെ രഹസ്യ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നതായി നേരത്തേ ഫിലിപ്പീന്‍സ് പുറത്തുവിട്ടിരുന്നു.
ദക്ഷിണ ചൈനാ കടലില്‍ ചൈനക്കുള്ള അധികാരത്തെച്ചൊല്ലി മേഖലയില്‍ തര്‍ക്കം തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.