ഉത്തരകൊറിയയുടെ മനംകവരാൻ ‘മധുരനാരങ്ങ നയതന്ത്ര’വുമായി ദക്ഷിണ കൊറിയ
text_fieldsസോൾ: യുദ്ധമവസാനിക്കാത്ത ഇരു കൊറിയകൾക്കുമിടയിലെ മഞ്ഞുരുക്കത്തിന് ശക്തിപകർന്ന് ‘മധുരനാരങ്ങ നയതന്ത്രം’. പരസ്പരം വ്യാപാര-രാഷ്ട്രീയ ബന്ധമില്ലാത്ത ഉത്തര കൊറിയയിലേക്ക് 200 ടൺ മധുരനാരങ്ങയാണ് കഴിഞ്ഞ ദിവസം ദക്ഷിണ കൊറിയ എത്തിച്ചത്.
സെപ്റ്റംബറിൽ കൊറിയൻ ഭരണാധികാരികളായ കിം ജോങ് ഉന്നും മൂൺ ജെ ഇന്നും തമ്മിൽ കൂടിക്കാഴ്ച നടന്ന സന്ദർഭത്തിൽ ഉത്തര കൊറിയ രണ്ടു ടൺ പൈൻ കൂൺ ദക്ഷിണ കൊറിയക്ക് നൽകിയിരുന്നു. ഇതിനു പകരമെന്നോണമാണ് ഉത്തര കൊറിയയിൽ വിരളമായ മധുരനാരങ്ങ നൽകിയത്. ഉത്തര കൊറിയ ചൈനയിലേക്ക് കയറ്റിയയക്കുന്ന പ്രധാന ഉൽപന്നമാണ് കൂൺ.
അതിനിടെ, കോടിക്കണക്കിനു രൂപ വിലമതിക്കുന്ന നാരങ്ങ ഉത്തര കൊറിയക്ക് നൽകിയതിൽ മൂൺ ജെ ഇന്നിനെതിരെ പ്രതിപക്ഷം വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. അന്താരാഷ്ട്ര സമൂഹത്തിെൻറ നിലവിലെ അഭിപ്രായത്തിന് വിരുദ്ധമായ നടപടിയാണിതെന്ന് പ്രതിപക്ഷപാർട്ടിയായ ലിബർട്ടി കൊറിയ പാർട്ടി വക്താവ് പറഞ്ഞു. ദക്ഷിണ കൊറിയക്കാർ ഇത്തരം വൈകാരികപ്രകടനങ്ങളെ ഇഷ്ടപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.