പോർവിളിക്കിടയിലും ഉത്തര കൊറിയക്ക് ദക്ഷിണ കൊറിയയുടെ സഹായഹസ്തം
text_fieldsസോൾ: ഉത്തര കൊറിയക്ക് 80 ലക്ഷം ഡോളറിെൻറ സഹായപദ്ധതിക്ക് ദക്ഷിണ കൊറിയ ധാരണയിലെത്തി. ഉത്തര കൊറിയയും യു.എസും തമ്മിലുള്ള വാക്പോര് തുടരവെയാണ് ഇൗ സഹായഹസ്തം. തീരുമാനം ദക്ഷിണ കൊറിയൻ പ്രസിഡൻറ് മൂൺ െജ ഇന്നിെൻറ ജനപ്രീതി ഉയർത്തി. കൊറിയൻ മുനമ്പിലെ പ്രതിസന്ധി നാൾക്കുനാൾ രൂക്ഷമായിക്കൊണ്ടിരിക്കയാണെന്ന് ചൈന മുന്നറിയിപ്പു നൽകിയിരുന്നു.
ഇൗ സാഹചര്യം കണക്കിലെടുത്ത് ഇരു രാജ്യങ്ങളും യുദ്ധപ്രഖ്യാപനങ്ങൾ നിർത്തണമെന്നും ചൈന ആവശ്യപ്പെട്ടിരുന്നു. സംഘർഷത്തിന് അയവുവരുത്താൻ ദക്ഷിണ കൊറിയ നടപടിയെടുക്കുമെന്നാണ് ചൈനയുടെ പ്രതീക്ഷ. കുടിവെള്ളം, ഭക്ഷണം, മരുന്ന് തുടങ്ങിയ അവശ്യസാധനങ്ങളടങ്ങുന്ന സഹായമാണ് നൽകുന്നത്. ഏറ്റവും ഉചിതമായ സമയത്ത് ഇത് അയക്കുമെന്ന് ദക്ഷിണ കൊറിയ വ്യക്തമാക്കി. 2015 ഡിസംബറിലാണ് ഇതിനുമുമ്പ് ദക്ഷിണ കൊറിയ ഉത്തര കൊറിയക്കു സഹായം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.