ദക്ഷിണ കൊറിയയിൽ രോഗം പടരാനിടയാക്കിയതിന് മാപ്പുപറഞ്ഞ് ‘കൾട്ട്’ തലവൻ
text_fieldsസോൾ: ദക്ഷിണ കൊറിയയിൽ കോവിഡ് വൈറസ് പകർന്നതിെൻറ കേന്ദ്രമെന്ന് കരുതുന്ന ക്രിസ്ത്യൻ വിശ്വാസവിഭാഗത്തിെൻറ (കൾട്ട്) തലവൻ രാജ്യത്തിനോട് മാപ്പുചോദിച്ചു. കഴിഞ്ഞദിവസം വിളിച്ച വാർത്ത സമ്മേളനത്തിലാണ് ‘ഷിൻചിയോൻജി ചർച് ഓഫ് ജീസസ്’ നേതാവ് ലീ മൻ ഹീ നിലത്ത് കുമ്പിട്ട് മാപ്പുപറഞ്ഞത്.
ദക്ഷിണ കൊറിയയിൽ 4,000ത്തിലധികം പേർക്കാണ് കൊറോണ ബാധിച്ചത്. ഇതിൽ 60 ശതമാനവും ഈ വിശ്വാസ വിഭാഗത്തതിൽപെട്ടവരാണ്. ദക്ഷിണ കൊറിയയിൽ തിങ്കളാഴ്ച പുതിയ 476 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതുവരെ 26 പേർ മരിച്ചിട്ടുണ്ട്. ഒന്നും ബോധപൂർവം സംഭവിച്ചതല്ലെന്ന് മൻ ഹീ പറഞ്ഞു. ഈ കൾട്ടിൽപെട്ടയാളുകൾ രോഗം ബാധിച്ചതറിയാതെ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ യാത്രചെയ്തുവെന്നാണ് കരുതുന്നത്. ഇവരുടെ അംഗങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ അധികവും രഹസ്യമാണ്. അത് രോഗബാധയുള്ളവരെ കണ്ടെത്തൽ കൂടുതൽ ശ്രമകരമാക്കുന്നുണ്ട്. താൻ യേശുക്രിസ്തുവിെൻറ പുനരവതാരമാണെന്നും തന്നോടൊപ്പം 144,000 പേരെ സ്വർഗത്തിലെത്തിക്കുമെന്നുമാണ് ലീ മൻ ഹീ അവകാശപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.