അതിർത്തിയിലെ ഉച്ചഭാഷിണികൾ നിശ്ശബ്ദമാക്കി ദക്ഷിണ െകാറിയ
text_fieldsസോൾ: ലോകം ഉറ്റുനോക്കുന്ന ഉത്തര-ദക്ഷിണ കൊറിയ ഉച്ചകോടി വെള്ളിയാഴ്ച നടക്കാനിരിക്കെ സമാധാന സന്ദേശവുമായി ദക്ഷിണ കൊറിയയുടെ നീക്കം. പതിറ്റാണ്ടുകളായി പ്രവർത്തിക്കുന്ന അതിർത്തിയിലെ ഉച്ചഭാഷിണികൾ നിശ്ശബ്ദമാക്കാൻ ദക്ഷിണ െകാറിയ തീരുമാനിച്ചു. ഉത്തര കൊറിയയെ വിമർശിക്കുന്ന വാർത്തകളും മറ്റും നിരന്തരം പ്രക്ഷേപണം ചെയ്യുന്ന ഉച്ചഭാഷിണികളാണ് കഴിഞ്ഞദിവസം മുതൽ നിശ്ശബ്ദമായിരിക്കുന്നത്.
അതിർത്തിയിലെ സൈനികസംഘർഷം ലഘൂകരിക്കുകയും ഉച്ചകോടിക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുകയുമാണ് നടപടിയുടെ ലക്ഷ്യമെന്ന് ദക്ഷിണ കൊറിയൻ സർക്കാർ വൃത്തങ്ങൾ വൃക്തമാക്കി. നേരേത്ത ചർച്ചക്ക് മുന്നോടിയായി ആണവ-മിസൈൽ പരീക്ഷണങ്ങൾ നിർത്തിവെക്കാൻ ഉത്തര കൊറിയ തീരുമാനമെടുത്തിരുന്നു. ഇത്തരമൊരു തീരുമാനമെടുത്ത ഉത്തര കൊറിയൻ ഭരണാധികാരി കിം േജാങ് ഉന്നിനെ അഭിനന്ദിച്ച് ദക്ഷിണ കൊറിയൻ പ്രസിഡൻറ് മൂൺ ജെ ഇൻ രംഗത്തുവന്നിട്ടുമുണ്ട്.
അതിർത്തിയിലെ എതിർപക്ഷത്തിെൻറ സൈന്യത്തിനും ജനങ്ങൾക്കും കേൾക്കുന്നതിന് വേണ്ടി ഇരുപക്ഷവും വലിയ ഉച്ചഭാഷിണികൾ പ്രവർത്തിപ്പിക്കുന്നുണ്ട്. തങ്ങളുടെ രാജ്യത്തിെൻറ നിലപാടുകളടങ്ങിയ വാർത്തകൾ മുതൽ കൊറിയൻ പോപ് സംഗീതം വരെ ഇവയിലൂടെ പ്രക്ഷേപണം ചെയ്യാറുമുണ്ട്. പരസ്പരമുള്ള സംഘർഷത്തിെൻറ അടയാളമെന്നോണം നിലനിൽകുന്ന ഇൗ ‘ഉച്ചഭാഷിണി യുദ്ധ’ത്തിനാണ് ദക്ഷിണ കൊറിയ അവസാനംകുറിച്ചിരിക്കുന്നത്.
എന്നാൽ, ഉത്തര കൊറിയ തങ്ങളുടെ സംവിധാനം നിർത്തുന്നത് സംബന്ധിച്ച് ഇതുവരെ തീരുമാനമെടുത്തിട്ടില്ല. കിം ജോങ് ഉന്നും മൂൺ ജെ ഇന്നും വെള്ളിയാഴ്ച നടക്കുന്ന ഉച്ചകോടിയിൽ പെങ്കടുക്കുന്നുണ്ട്. അതിർത്തിയിലെ വെടിനിർത്തൽ ഗ്രാമമായ പൻമുൻജോമിലാണ് പതിറ്റാണ്ടിന് ശേഷം നടക്കുന്ന കൊറിയൻ ഉച്ചകോടിക്ക് വേദിയൊരുങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.