സൗഹൃദം പൂക്കുന്നു; ദക്ഷിണ കൊറിയൻ സംഘം ഉത്തര കൊറിയയിലേക്ക്
text_fieldsസോൾ: കഴിഞ്ഞ ശീതകാല ഒളിമ്പിക്സോടെ ഇരു കൊറിയകൾക്കുമിടയിൽ തളിരിട്ട സൗഹൃദം കൂടുതൽ ദൃഢമാക്കുന്നു. മേഖലയിലെ വലിയ സൈനിക സാന്നിധ്യമായ അമേരിക്ക കണ്ണുരുട്ടിയിട്ടും അവഗണിച്ച് ദക്ഷിണ കൊറിയൻ സംഘം സമാധാന ദൂതുമായി അടുത്തദിവസം ഉത്തര കൊറിയയിലെത്തും. ഉഭയകക്ഷി ബന്ധം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതും സാധ്യമാകുമെങ്കിൽ അമേരിക്കയുമായി സംഭാഷണവുമാകും സന്ദർശനത്തിെൻറ ലക്ഷ്യം.
ദക്ഷിണ കൊറിയൻ രഹസ്യാന്വേഷണ വിഭാഗം മേധാവി സുഹ് ഹൂൻ, ദേശീയ സുരക്ഷ ഒാഫിസ് മേധാവി ചുങ് യൂേയാങ് എന്നിവരടങ്ങിയ 10 അംഗ സംഘമാണ് പ്രതിനിധികളായെത്തുക. 2000ത്തിലും 2007ലും നടന്ന ചർച്ചകളിലെ സാന്നിധ്യമായിരുന്നു രഹസ്യാന്വേഷണ വിഭാഗം മേധാവി സുഹ് ഹൂൻ. പ്രസിഡൻറ് മൂൺ ജെ ഇൻ ഉത്തര കൊറിയ സന്ദർശിക്കുന്നതുൾപ്പെടെ വിഷയങ്ങൾ ചർച്ചയാകും. നേരത്തെ, ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിെൻറ സഹോദരി ദക്ഷിണ കൊറിയയിലെത്തി പ്രസിഡൻറിനെ തെൻറ രാജ്യത്തേക്ക് ക്ഷണിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.