കൊറിയ–യു.എസ് സംയുക്ത സൈനികാഭ്യാസം മാറ്റിവെച്ചു
text_fieldsസോൾ: കോവിഡ് ആശങ്കയുടെ പശ്ചാത്തലത്തിൽ ദക്ഷിണ കൊറിയ-അമേരിക്ക സംയുക്ത വാർഷിക സൈനികാഭ്യാസം മാറ്റിവെച്ചതായി ഇരുസേനകളും അറിയിച്ചു.
രണ്ട് രാജ്യങ്ങളിലെയും സൈന ികരെ രോഗം ബാധിച്ച് സൈനികത്താവളങ്ങളിൽതന്നെ ഏകാന്ത നിരീക്ഷണത്തിലാക്കിയ സാഹചര്യത്തിലാണ് തീരുമാനം. 22 കൊറിയൻ സൈനികർക്കും കൊറിയയിലുള്ള ഒരു അമേരിക്കൻ സൈനികനും നിലവിൽ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ഇതാദ്യമായാണ് വാർഷിക സൈനികാഭ്യാസം മാറ്റിവെക്കുന്നത്. മറ്റൊരു അറിയിപ്പുണ്ടാകുന്നതുവരെ ഈ വർഷത്തെ പരിപാടി മാറ്റിവെച്ചതായി സംയുക്ത വാർത്തസമ്മേളനത്തിൽ ഇരു സേനയും അറിയിച്ചു.
വ്യാഴാഴ്ച 171 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ മൊത്തം എണ്ണം 1,766 ആയി. പുതുതായി സ്ഥിരീകരിച്ചവയിൽ 115 എണ്ണവും തെക്ക് കിഴക്കൻ നഗരമായ ദഇഗുവിൽ നിന്നാണെന്ന് െകാറിയൻ രോഗപ്രതിരോധ കേന്ദ്രം അറിയിച്ചു.
മൊത്തം രോഗബാധിതരിൽ 1,100ലേറെ പേരും ദഇഗുവിൽ നിന്നാണ്. രോഗം ബാധിച്ച് 13 പേരാണ് ഇതുവരെ കൊറിയയിൽ മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.