യു.എസ് സൈനികരെ പിൻവലിേക്കണ്ടെന്ന് ദ. കൊറിയ
text_fieldsസോൾ: ഉത്തര കൊറിയയുമായി സമാധാനം പുലർന്നതിെൻറ പേരിൽ രാജ്യത്തുള്ള യു.എസ് സൈനികരെ പിൻവലിക്കില്ലെന്ന് ദക്ഷിണ കൊറിയൻ പ്രസിഡൻറ് മൂൺ ജെ ഇൻ. കൊറിയയിലെ യു.എസ് സൈന്യം ദ. കൊറിയയും യു.എസും തമ്മിലെ സഖ്യം സംബന്ധിച്ച വിഷയമാെണന്നും അത് സമാധാന സന്ധിയുമായി ബന്ധപ്പെട്ടതല്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം ദക്ഷിണ കൊറിയൻ പ്രസിഡൻറിെൻറ ഉപദേശകരിൽ ഒരാൾ പരസ്യമായി യു.എസ് സൈനിക സാന്നിധ്യം ചോദ്യംചെയ്ത് രംഗത്തുവന്നതോടെയാണ് മൂണിെൻറ വിശദീകരണം. 1950-1953ലെ കൊറിയൻ യുദ്ധത്തോടെ കടുത്ത ശത്രുതയിലേക്കു വഴിമാറിയ അയൽരാഷ്ട്രങ്ങളെ വീണ്ടും ഒന്നിപ്പിച്ച് കഴിഞ്ഞ വെള്ളിയാഴ്ചയാണ് സമാധാന കരാർ നിലവിൽവന്നത്.
ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉന്നും ദക്ഷിണ കൊറിയൻ പ്രസിഡൻറ് മൂൺ ജെ ഇന്നും അതിർത്തി പ്രദേശമായ പാനമുൻജോമിൽ സംഗമിച്ചാണ് ചരിത്രപരമായ ഉടമ്പടിയിൽ ഒപ്പുവെച്ചത്.
അതിനിടെ, സൗഹൃദം കൂടുതൽ രൂഢമാക്കാൻ ലക്ഷ്യമിട്ട് ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി ഉത്തര കൊറിയയിലെത്തി. ഉത്തര കൊറിയൻ വിദേശകാര്യ മന്ത്രി റി കിൽസോങ്ങിെൻറ ക്ഷണപ്രകാരമാണ് സന്ദർശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.