ലൈംഗികാതിക്രമം: എഴുത്തുകാരുടെ പേരുകൾ പുസ്തകങ്ങളിൽനിന്ന് നീക്കി
text_fieldsസോൾ: ലൈംഗിക അതിക്രമ കേസുകളിൽ കുറ്റാരോപിതരായ മൂന്ന് പ്രമുഖ ദക്ഷിണ കൊറിയൻ എഴുത്തുകാരുടെ പേരുകളും രചനകളും സ്കൂൾ പാഠപുസ്തകങ്ങളിൽനിന്ന് സർക്കാർ ഒഴിവാക്കി. രാജ്യത്ത് വ്യാപിച്ച ‘മീ ടൂ’ കാമ്പയിനെ തുടർന്നാണ് നടപടി. കാമ്പയിെൻറ ഭാഗമായി സമൂഹത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നുള്ള നിരവധി സ്ത്രീകൾ പ്രമുഖ വ്യക്തികളിൽനിന്ന് അനുഭവിക്കേണ്ടി വന്ന ലൈംഗിക അതിക്രമത്തെക്കുറിച്ച് തുറന്നു പറഞ്ഞിരുന്നു.
പ്രമുഖ കവി കോ ഉൻ, സ്റ്റേജ് ഡയറക്ടർ ലീ യൂൻ ടീക്ക്, നാടകകൃത്ത് ഒാഹ് ടീ സ്യൂക് എന്നിവർക്കെതിരെയാണ് ആരോപണമുയർന്നത്. ചോയ് യങ് മി എന്ന കവയിത്രി തെൻറ ‘മോൺസ്റ്റർ’ എന്ന കവിതയിലൂടെ കോ ഉന്നിൽനിന്നുണ്ടായ കയ്പ്പേറിയ അനുഭവങ്ങൾ പങ്കുവെക്കുകയായിരുന്നു. എന്നാൽ, കോ ഉൻ ആരോപണം നിഷേധിച്ചിട്ടുണ്ട്.
തെൻറ തിയറ്റർ സംഘത്തിലെ പത്തിലേറെ നടിമാരെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചെന്ന കേസിൽ ലീ യുൻ ടീക് അന്വേഷണം നേരിടുകയാണ്. നടിമാരെയും വിദ്യാർഥികളേയും പീഡിപ്പിക്കാൻ ശ്രമിച്ചെന്നതാണ് ഒാഹ് ടീ സ്യൂക്കിനെതിരെയുള്ള കേസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.