Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅഴിമതിക്കേസിൽ...

അഴിമതിക്കേസിൽ ദക്ഷിണകൊറിയൻ മുൻ പ്രസിഡൻറിന്​ 24 വർഷം തടവ്​ 

text_fields
bookmark_border
അഴിമതിക്കേസിൽ ദക്ഷിണകൊറിയൻ മുൻ പ്രസിഡൻറിന്​ 24 വർഷം തടവ്​ 
cancel

സോ​ൾ: അ​ഴി​മ​തി​ക്കേ​സി​ൽ കു​​റ്റക്കാരി​െയന്ന്​ കണ്ടെത്തിയ ദ​ക്ഷി​ണ​കൊ​റി​യ​ൻ മു​ൻ പ്ര​സി​ഡ​ൻ​റ്​ പാ​ർ​ക്​ ഗ്യൂ​ൻ ​ൈഹ​ക്ക്​ 24 വർഷം തടവ്​.17 മില്യൺ ഡോളർ പിഴയടക്കാനും കോടതി വിധിച്ചു.  

ത​​​​​െൻറ ബാ​ല്യ​കാ​ല സു​ഹൃ​ത്ത്​ ചോ​യ്​ സൂ​ൻ സി​ലി​നെ സ​ഹാ​യി​ക്കാ​ൻ അ​ധി​കാ​രം ദു​ർ​വി​നി​യോ​ഗം ചെ​യ്​​തുവെന്നാണ്​ പാ​ർ​ക്കി​​നെതിരായ കുറ്റം. എന്നാൽ ആരോപണങ്ങൾ അവർ നിഷേധിച്ചു. വിധി കേൾക്കാനായി അവർ കോടതിയിലെത്തിയതുമില്ല. കേസിന്​ ജനശ്രദ്ധ ലഭിക്കുന്നതിനായി പാർക്കിനെതിരായ ​കോടതി നടപടികൾ അധികൃതർ തത്​സമയം സംപ്രേക്ഷണം ചെയ്​തിരുന്നു. 

മു​ൻ ഏ​കാ​ധി​പ​തി പാ​ർ​ക്​ ചു​ങ്​ ഹീ​യു​ടെ മ​ക​ളാ​യ ഇൗ 66 ​കാ​രി​യെ 2017 മാ​ർ​ച്ചി​ലാ​ണ്​ അ​ധി​കാ​ര​ത്തി​ൽ​നി​ന്ന്​ പു​റ​ത്താ​ക്കി​യ​ത്. സാം​സ​ങ്, ലോ​െ​ട്ട, എ​സ്​.​കെ എ​ന്നീ കു​ത്ത​ക ക​മ്പ​നി​ക​ളി​ൽ​നി​ന്ന്​ 5.2 കോ​ടി ഡോ​ള​ർ കൈ​ക്കൂ​ലി സ്വീ​ക​രി​ക്കാ​ൻ സി​ലി​ന്​ പാ​ർ​ക്​ കൂ​ട്ടു​നി​ന്നു എ​ന്നാ​ണ്​ കേ​സ്. ക​മ്പ​നി​ക്ക്​ സ​ർ​ക്കാ​റി​ൽ​നി​ന്ന്​ ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ൽ​കാ​മെ​ന്ന്​ വാ​ഗ്​​ദാ​നം ചെ​യ്​​താ​ണ്​ കോ​ടി​ക​ൾ ഇൗ​ടാ​ക്കി​യ​ത്. ഇ​തു കൂ​ടാ​തെ രാ​ജ്യ​ത്തെ 18 വ​ൻ​കി​ട ക​മ്പ​നി​ക​ളി​ൽ നി​ന്ന്​ 7740 കോ​ടി ഡോ​ള​ർ സി​ലി​​​​​െൻറ ര​ണ്ട്​ സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ൾ​ക്ക്​ സം​ഭാ​വ​ന ല​ഭ്യമാക്കാ​നും പാ​ർ​ക്​ അ​ധി​കാ​രം ദു​ർ​വി​നി​യോ​ഗം ചെ​യ്​​തു എ​ന്നും ആ​രോ​പ​ണ​മു​ണ്ട്. 

ഫെബ്രുവരിയിൽ സിൽ കുറ്റസമ്മതം നടത്തിയിരുന്നു. ഒൗദ്യോഗിക രേഖകളടക്കം ലഭ്യമാകുന്ന തരത്തിൽ സിലിന്​ പാർക്ക്​ സ്വാതന്ത്ര്യം നൽകി​െയന്നും പ്രൊസിക്യൂട്ടർ ആരോപണമുന്നയിച്ചു. 

മാസങ്ങൾ നീണ്ട വാദ പ്രതിവാദങ്ങൾക്കും തെരുവ്​ സമരങ്ങൾക്കും ശേഷമാണ്​ പാർക്ക്​ രാജി​െവച്ചത്.​ രാജി​െവച്ച ഉടൻ അറസ്​റ്റിലായ പാർക്ക്​ അന്നുമുതൽ ജയിലിലായിരുന്നു. 18 ഒാളം കേസുകളാണ്​ പാർക്കിനെതിരായുള്ളത്​.  ഭൂരിഭാഗം കേസുകളിലും അവർ കുറ്റക്കാരിയാ​െണന്നും തെളിഞ്ഞിരുന്നു. 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:south koreaworld newsPark Geun-hyecorruption casemalayalam newsEx-President
News Summary - South Korea's ex-leader jailed for 24 years for corruption -World News
Next Story