ഉത്തരകൊറിയയുമായി തിടുക്കത്തിൽ ചർച്ച വേണ്ടെന്ന് ദക്ഷിണകൊറിയ
text_fieldsസോൾ: ഉത്തരകൊറിയയുമായി തിടുക്കത്തിൽ ചർച്ചകൾ വേണ്ടെന്ന് ദക്ഷിണകൊറിയ. ദക്ഷിണകൊറിയൻ പ്രസിഡൻറ് മൂൺ ജെ തന്നെയാണ് പെെട്ടന്ന് ഉത്തരകൊറിയയുമായി ചർച്ചകൾ നടത്താനില്ലെന്ന് സൂചന നൽകിയത്. വിഷയത്തിൽ വേഗത്തിൽ തീരുമാനമെടുക്കാനാവില്ലെന്ന നിലപാടിലാണ് ദക്ഷിണകൊറിയയെന്നാണ് റിപ്പോർട്ട്.
ചർച്ചകളിലുടെ ഉത്തരകൊറിയയുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാമെന്നാണ് പ്രതീക്ഷയെന്ന് ദക്ഷിണകൊറിയൻ പ്രസിഡൻറ് വ്യക്തമാക്കി. ഇരുരാജ്യങ്ങളും തമ്മിൽ നടത്തുന്ന ചർച്ചകൾ ഉത്തരകൊറിയയുടെ അമേരിക്കയുമായുള്ള സമീപനത്തിലും മാറ്റം വരുത്തുമെന്നാണ് പ്രതീക്ഷ. ഉത്തരകൊറിയ ശൈത്യകാല ഒളിംമ്പിക്സിൽ പെങ്കടുത്തത് പരിപാടിക്ക് കൂടുതൽ സുരക്ഷ ഉറപ്പാക്കാൻ സഹായിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേ സമയം, ചർച്ചകൾ എപ്പോൾ നടക്കുമെന്നത് സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ നൽകാൻ മൂൺ തയാറായില്ല.
നേരത്തെ കഴിഞ്ഞയാഴ്ച നടന്ന ശൈത്യകാല ഒളിംമ്പിക്സിൽ ഉത്തരകൊറിയ പെങ്കടുത്തിരുന്നു. കിം ജോങ് ഉന്നിെൻറ സഹോദരി ഒളിംമ്പിക്സിന് എത്തിയതും വാർത്തയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.