ദക്ഷിണകൊറിയയിൽ കോവിഡിനെ തളച്ച ഭരണകക്ഷിക്ക് പാര്‍ലമെൻറ് തെരഞ്ഞെടുപ്പില്‍ ചരിത്ര വിജയം
text_fieldsസോൾ: ലോകമാകെ കോവിഡ് വ്യാപന ഭീതിയിലിരിക്കെ നടന്ന ദക്ഷിണകൊറിയയിലെ പാര്‍ലമെൻറ് തെരഞ്ഞെടുപ്പില്‍ ഭരണകക് ഷിക്ക് ചരിത്ര വിജയം. ദക്ഷിണ കൊറിയന്‍ പ്രസിഡൻറ് മൂൺ ജെ ഇന്നിെൻറ ഡെമോക്രാറ്റിക് പാര്‍ട്ടിയും കൂടെ മൽസരിച്ച ച െറു കക്ഷിയും ചേർന്ന് 180 സീറ്റ് നേടി. 300 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.
ദക്ഷിണ െകാറിയ ജനാധിപത്യത ്തെ പുൽകിയ 1987ന് ശേഷം പാർലമെൻറിൽ ഇത്രയും വലിയ ഭൂരിപക്ഷം ഒരു കക്ഷി നേടുന്നത് ചരിത്രത്തിൽ ആദ്യമാണ്. മൂൺ ജെ ഇന് നിെൻറ ഡെമോക്രാറ്റിക് പാര്‍ട്ടി 163 സീറ്റിൽ വിജയിച്ചു. കൂടെ മൽസരിച്ച കക്ഷിക്ക് 17 സീറ്റ് വിജയിക്കാനായി.
35 പാര്‍ട്ടികള്‍ മത്സര രംഗത്തുണ്ടായിരുന്ന തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയും യുണൈറ്റഡ് ഫ്യൂച്ചര്‍ പാര്‍ട്ടിയും തമ്മിലായിരുന്നു പ്രധാന മൽസരം. ഫ്യൂച്ചര്‍ പാര്‍ട്ടിയും കൂടെ മൽസരിച്ച ചെറു കക്ഷിയും ചേർന്ന് 103 സീറ്റ് നേടി.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മൂണ്‍ജെ ഇന്‍ എടുത്ത നടപടികളാണ് വിജയത്തിന് കാരണമായതെന്നാണ് വിലയിരുത്തപ്പെടുന്നത്. ചൈനക്ക് ശേഷം കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായി ഉണ്ടായിരുന്ന ദക്ഷിണ കൊറിയയിൽ സർക്കാറിെൻറ നടപടികൾ ഫലം കണ്ടത് മൂൺജെ ഇന്നിന് അനുകൂലമാകുകയായിരുന്നു.
തൊഴിലവസരങ്ങൾ കുറഞ്ഞതും സാമ്പത്തിക രംഗത്തെ തളർച്ചയും മൂൺ ജെ ഇന്നിെൻറ കക്ഷിക്ക് തിരിച്ചടിയാകുമെന്നായിരുന്നു കോവിഡിന് മുമ്പത്തെ വിലയിരുത്തൽ. ജനങ്ങളിൽ വ്യാപകമായുണ്ടായിരുന്ന അസംതൃപതി സർക്കാറിനെതിരെ വോട്ടാകുമെന്ന് പ്രതീക്ഷിച്ച ഘട്ടത്തിലാണ് കോവിഡ് എത്തുന്നത്.
ആദ്യഘട്ടത്തിൽ കോവിഡ് വ്യാപനം ദക്ഷിണ കൊറിയയിൽ ശക്തമായിരുന്നു. ഫെബ്രുവരിയില്‍ ഒരു ദിവസം 900 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നത് ദിവസം 30 കേസുകള്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യുന്ന തരത്തില്‍ നിയന്ത്രണ വിധേയമാക്കാൻ സർക്കാറിന് സാധിച്ചു. ഇത് സർക്കാറിെൻറ ജനസമ്മതി വർധിപ്പിക്കുകയായിരുന്നു.
കടുത്ത സുരക്ഷാ മുന്‍കരുതലിലാണ് തെരഞ്ഞെടുപ്പ് നടന്നത്. മാസ്കും കയ്യുറകളും ധരിച്ചാണ് ആളുകൾ വോട്ട് ചെയ്തത്. പനിയും ചുമയും ഉള്ളവര്‍ക്ക് വോട്ടിങ്ങിനായി പ്രത്യേക സൗകര്യമൊരുക്കി. ഇവര്‍ ഓരോരുത്തരും വോട്ട് ചെയ്ത് കഴിയുമ്പോഴും സ്ഥലം അണുവിമുക്തമാക്കി. വോട്ടര്‍മാര്‍ ബൂത്തുകളില്‍ കൃത്യമായി അകലം പാലിക്കുകയും സുരക്ഷാ മുന്‍കരുതല്‍ എടുക്കുകയും ചെയ്തു.
ജനസംഖ്യയുടെ 26 ശതമാനം പോസ്റ്റ്ല്‍ സര്‍വീസിലൂടെയും മറ്റും നേരത്തെ തന്നെ വോട്ട് രേഖപ്പെടുത്തി. കോവിഡ് സ്ഥിരീകരിച്ചവര്‍ക്ക് കര്‍ശന സുരക്ഷ ഒരുക്കി പ്രത്യേക വോട്ടിങ്ങിന് അവസരം നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.