ശ്രീലങ്കൻ ആഭ്യന്തരയുദ്ധത്തിന് 10 വർഷം
text_fieldsകൊളംബോ: ശ്രീലങ്കയിൽ എൽ.ടി.ടി വിമതരും സൈന്യവും തമ്മിൽ നടന്ന ആഭ്യന്തരയുദ്ധം അവസാ നിച്ചതിന് 10 വർഷം തികഞ്ഞു. കാൽനൂറ്റാണ്ടിലേറെ നീണ്ടുനിന്ന ആഭ്യന്തരയുദ്ധം 2009 മേയ് 8ന് അവസാനിച്ചത് തമിഴ് പുലികളുടെ (എൽ.ടി.ടി.ഇ) മേൽ ശ്രീലങ്കൻ സൈന്യം നേടിയ അന്തിമവിജയത്തോടെയാണ്.
2009 മേയിൽ എൽ.ടി.ടി.ഇ നേതാവ് വേലുപ്പിള്ള പ്രഭാകരെന സൈന്യം വധിക്കുകയും ചെയ്തു. പ്രഭാകരൻ ആത്മഹത്യ ചെയ്തതാണെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
കാൽനൂറ്റാണ്ടുകാലം നീണ്ട യുദ്ധത്തിൽ ഒരുലക്ഷത്തിലേറെ പേർ കൊല്ലപ്പെട്ടു. സൈനികരുൾപ്പെടെ ആയിരങ്ങളെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. കലാപത്തിൽ കൊല്ലപ്പെട്ടവരുടെ ഓർമ പുതുക്കി വടക്കൻ ശ്രീലങ്കയുടെ വിവിധ ഭാഗങ്ങളിൽ ആളുകൾ ഒത്തുചേർന്നു. യുദ്ധത്തിെൻറ അവസാനഘട്ടത്തിൽ സൈന്യം വ്യാപകമായo മനുഷ്യാവകാശ ലംഘനങ്ങൾ നടത്തിയെന്ന് ആരോപണവും ഉയർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.